Categories
പ്രാദേശികം

കോവിഡ് : ജില്ലയില്‍ ഇന്‍സിഡന്റല്‍ കമാണ്ടന്റുമാരെ നിയമിച്ചു

കോഴിക്കോട്: അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു


ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഇന്‍സിഡന്റല്‍ കമാണ്ടന്റുമാരെ നിയമിച്ച് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിറക്കി. കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി പ്രിയങ്ക, വടകരയില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, താമരശ്ശേരിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവര്‍ക്കാണ് ചുമതല.

ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200 ആളുകളില്‍ കൂടുതല്‍ പാടില്ല. പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല.

കോവിഡ് ഹോട്ട് സ്‌പോട്ടുകളായ ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, കോഴിക്കോട് കോര്‍പ്പറേഷന്‍, ഉള്ളിയേരി, എടച്ചേരി എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ 100 കിടക്കകളില്‍ കുറയാത്ത എഫ്.എല്‍.ടി.സികളും കോര്‍പ്പറേഷനില്‍ സാധ്യമായ എണ്ണവും ഉടന്‍തന്നെ സജ്ജമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഓരോ പോലീസ് സ്റ്റേഷനിലും ഒരു എസ്.ഐ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ടീം രൂപീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP