Categories
ഉള്ളിയേരി

ദാരിദ്ര്യ ലഘൂകരണ പദ്ധതിയുമായി ഉള്ളിയേരിയിലെ കുടുംബശ്രീ യൂണിറ്റ്

ഉള്ളിയേരി: ദാരിദ്ര ലഘൂകരണ പദ്ധതിയുമായി ഉള്ളിയേരിയിലെ കുടുംബശ്രീ യൂണിറ്റ്. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ റജിസ്ട്രർ ചെയ്ത സൗഖ്യം പ്രൊഡക്‌ഷൻ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ ഉല്പന്നങ്ങൾ പ്രാദേശികമായി നിർമിച്ച് വിപണനം നടത്തി പരമാവധി തൊഴിലവസരം സൃഷ്ടിച്ച് ദാരിദ്യ ലഘൂകരണവും സ്ത്രീ ശാക്തീകരണവും നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്ന മുപ്പത് ഔഷധഗുണമുള്ള പച്ചയിലകളും കായ്കളും ചേർത്ത് നിർമിക്കുന്ന ശിരസുരക്ഷാമൃതം എന്ന വെളിച്ചെണ്ണയാണ് സൗഖ്യം യൂണിറ്റ് നിർമിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ വഴി ഉല്പന്നം വിപണനം നടത്തും.

ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൻ ദേവി, ഷാജു ചെറുക്കാവിൽ, ടി.കെ. വനജ, വിജയൻ മുണ്ടോത്ത് എന്നിവർ സംസാരിച്ചു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP