Categories
പ്രാദേശികം

കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ്റെ ഭാഗമായി കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.


കുട്ടികളുടെ വായനാശീലവും ഗ്രന്ഥശേഖരണ അഭിരുചിയും വളർത്തുന്നതിൻ്റെ ഭാഗമായി വീടുകളിൽ ലൈബ്രറി ചിട്ടപ്പെടുത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് 162 ഉപജില്ലകളിലായി 3000 വീടുകളിലാണ് ആദ്യഘട്ടത്തിൽ കുഞ്ഞു ലൈബ്രറികൾ ഒരുക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടന്നു.

കുഞ്ഞുലൈബ്രറിയുടെ ഉദ്ഘാടനം താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ ചീഫ് കമ്മീഷണറുമായ ശ്രീമതി ജ്യോതിബായ് നിർവ്വഹിച്ചു. ജില്ലാ കമ്മീഷണർ വി.ഡി. സേവ്യർ അധ്യക്ഷ്യത വഹിച്ചു. ഫാദർ ബേബി ജോൺ മുഖ്യ സന്ദേശം നൽകി. പ്രിൻസിപ്പാൾ അലക്സ് സി. മാത്യു, പ്രധാന അധ്യാപകൻ റെനി വർഗീസ്, ജില്ലാ സെക്രട്ടറി വി.റ്റി. ഫിലിപ്പ്, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വിനോദിനി, ജോൺസി, പി.വി. പ്രസീന, ഫാദി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP