Categories
കോട്ടൂര്‍

വിപീഷിന്റെ കുടുംബത്തിനായി നമുക്കും കൈകോർക്കാം; സുഹൃത്തുക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ പണം സമാഹരിച്ചു നൽകി

കോട്ടൂർ: അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന്റെ കുടുംബത്തിനെ സഹായിക്കാൻ സുഹൃത്തുക്കൾ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാവുകണ്ടി കുറ്റിയുള്ളത്തിൽ കോരന്റെയും പെണ്ണുക്കുട്ടിയുടെയും മകൻ വിപീഷിന്റെ വിയോഗത്താൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാനാണ് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സുഹൃത്തുക്കൾ 17 2200 രൂപ സമാഹരിച്ചു. തുക രജി പാറമുക്ക്, അജേഷ്, അർജുൻ എന്നിവർ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റിന് കൈമാറി.


ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായയ ആർ.കെ. ഫെബിൻലാൽ, കെ. ഷൈൻ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, വിപിഷ് കുടുംബ സഹായ കമ്മിറ്റിയുടെ കൺവീനർ ടി.പി. വിനിൽ, ട്രഷറർ സുധാകരൻ എന്നിവർ പങ്കെടുത്തു.

തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും, ഭാര്യയും, പ്രായാധിക്വവും രോഗവും മൂലം പ്രയാസപ്പെടുന്ന അമ്മയും, ശാരീരിക വൈകല്യമുള്ള സഹോദരിയും, ഇളയച്ചനും അടങ്ങുന്നതാണ് വിപീഷിന്റെ കുടുംബം. ഈ കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന വിപീഷിന്റെ മരണം കുടുംബത്തെയാകെ തളർത്തിയിരിക്കയാണ്. ഈയൊരു സാഹചര്യത്തിൽ, കുടുംബത്തെ സഹായിക്കുന്നതിന് സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കയാണ്.

സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രമേ ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളു. കോവിഡ് സാഹചര്യത്തിൽ നാടു മുഴുവൻ സന്ദർശിച്ച് പണം സ്വരൂപിക്കാനുള്ള പരിമിതികൾ ഉള്ളതിനാൽ സെപ്റ്റംബർ 12ന് വൈകുന്നേരം 4 മണി മുതൽ സൂര്യ ക്ലബ്ബ് പാവുക്കണ്ടി, സാംസ്കാരിക നിലയം കുറ്റിയുള്ളതിൽ, കുന്നുമ്മൽപൊയിൽ എന്നീ കേന്ദ്രങ്ങളിൽ വെച്ച് കമ്മിറ്റി പണം സ്വരൂപിക്കുന്നു. കേരള ഗ്രാമീൺ ബാങ്ക്, വിപീഷ് കുടുംബ സഹായ കമ്മറ്റി (അക്കൗണ്ട് നെയ്മ്), 40144101063653 (അക്കൗണ്ട് നമ്പർ), KLGB0040144 (ഐഎഫ്എസ് സി കോഡ്) എന അക്കൗണ്ടിലേക്ക് പണം നൽകിയും എല്ലാ സന്മനസ്സുള്ളവർക്കും ഈ കുടുംബത്തെ സഹായിക്കാവുന്നതാണ്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP