Categories
കൂരാച്ചുണ്ട്

എം.കെ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊടുവള്ളിയ്ക്ക് ഏറെ പ്രതീക്ഷയേകുന്നതും, കായിക മേഖലയുടെ വികസനത്തിന് മുതല്‍കൂട്ടുമാണ്; കായിക താരങ്ങള്‍

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീറിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട് ടൗണില്‍ ഉജ്ജ്വല സ്വീകരണം.


മുസ് ലിം ലീഗ് ജില്ല ജന.സെക്രട്ടറി എം. എ റസാക്ക് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലിനീഷ് മൂത്തേടത്ത് അദ്ധ്യക്ഷനായി. പുതിയോട്, ചെറ്റക്കടവ്, കണ്ണിറ്റമാക്കില്‍, ഒഴലക്കുന്ന്, പന്നൂര്‍, കണ്ടിയില്‍, മറിവീട്ടില്‍താഴം, പുത്തലത്ത്പറമ്പ്, പുവ്വത്തൊടുക, കൊന്തളത്ത്താഴം, ഒരളക്കോട്, ഈസ്റ്റ് കിഴക്കോത്ത്, കച്ചേരിമുക്ക്, പരപ്പാറ, കാലുമ്മാരം എന്നീ കേന്ദ്രങ്ങളിലൂടെ പര്യടനം ഒതയോത്ത്പുറായില്‍ സമാപിച്ചു. ചളിക്കോട്‌ലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കളിസ്ഥലം ആവശ്യാര്‍ത്ഥം സ്ഥാനാര്‍ത്തിക്ക് നിവേദനം നല്‍കി.

ചെറ്റക്കടവ് മിനി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കവെ മൈതാനത്ത് സ്ഥാനാര്‍ത്ഥിയെത്തി അത്‌ലറ്റുകളെ അഭിനന്ദിച്ചു. കായിക താരങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുകയും, അവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന എം. കെ മുനീറിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് വളരെയേറെ പ്രതീക്ഷയേകുന്നതും, കായിക മേഖലയുടെ വികസനത്തിന് മുതല്‍കൂട്ടാണെന്നും കായിക താരങ്ങള്‍ പറയുകയുണ്ടായി.


സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തിവിട്ടാണ് പന്നൂരിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. വി. എം ഉമ്മര്‍ മാസ്റ്റര്‍, എ. അരവിന്ദന്‍, പി. സി ഹബീബ് തമ്പി, ഇബ്രാഹിം എളേറ്റില്‍, എം. എം വിജയ കുമാര്‍, ഭരതന്‍ മാസ്റ്റര്‍, എം. എ ഗഫൂര്‍ മാസ്റ്റര്‍,എന്‍. സി ഉസ്സയിന്‍ മാസ്റ്റര്‍, എം. രാധാകൃഷ്ണന്‍, നസ്‌റി, കെ.അബ്ദുറഹിമാന്‍, നാസര്‍ മാസ്റ്റര്‍, പാട്ടത്തില്‍ അബൂബക്കര്‍, വി. കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍,ഗഫൂര്‍ മൂത്തേടത്ത്, കെ. കെ ജബ്ബാര്‍ മാസ്റ്റര്‍, കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ. പി വിനോദ് കുമാര്‍, എം. പി ഉസ്സയിന്‍ മാസ്റ്റര്‍, ശ്രീജ സത്യന്‍ സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP