Categories
പ്രാദേശികം

അധ്യാപക ദിനത്തിന്റെ ഭാഗമായി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു

നന്മണ്ട:അധ്യാപക ദിത്തിന്റെ ഭാഗമായി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.


ഓൺലൈൻ വേദിയിൽ ഒരുക്കിയ പരിപാടിയിൽ 2010 ൽ വിദ്യാലയത്തിൽ എസ്പിസി യൂണിറ്റ് ആരംഭിച്ചത് മുതൽ പ്രധാന അധ്യാപക പദവി അലങ്കരിച്ച അധ്യാപകരെ ആദരിച്ചു. റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് ഹൈമാവതി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡ്‌ ജേതാവ് യു.കെ. ഷജിലിനെ അനുമോദിച്ചു.

വിശിഷ്ടാതിഥികളായെത്തിയ ടി. കൃഷ്ണൻനമ്പൂതിരി (റിട്ടയേഡ് ഹെഡ് മാസ്റ്റർ 2012), വി.പ്രേമലത (റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് 2013), ടി. വിശ്വൻ ( റിട്ടയേഡ് ഹെഡ് മാസ്റ്റർ 2014), കെ. അബൂബക്കർസിദ്ദിഖ് (ഹെഡ്മാസ്റ്റർ) തുടങ്ങിയ അധ്യാപകർക്ക് ആദരവുകൾ അർപ്പിച്ചു കൊണ്ട് കേഡറ്റുകളായ കെ.പി. റിയ, എം. ഷേഹ, എ.ടി. നന്ദന, കെ.കെ. ദേവനന്ദ, അഞ്ജലി, ആർ. കൃഷ്ണപ്രിയ , എസ്. പാർവ്വതി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജൂനിയർ കേഡറ്റ് ഷോൺ മനുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ സീനിയർ കേഡറ്റ് എസ്. ദേവഗംഗയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിന് സീനിയർ കേഡറ്റ് ഒ. കൃഷ്ണജ സ്വാഗതവും ജൂനിയർ കേഡറ്റ് ബി. ശിവ നന്ദിയും രേഖപ്പെടുത്തി.

കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിന് ടി. അനൂപ് കുമാർ (പിടിഎ പ്രസിഡണ്ട് ), പി.സി. വെങ്കിട്ടരാമൻ (ഗാർഡിയൻ എസ്പിസി ചെയർമാൻ), സലീന റഹീം (മദർ പിടിഎ പ്രസിഡണ്ട് ), വി.ആർ. വിനീത് ( സ്റ്റാഫ് സെക്രട്ടറി), കെ. ഷമീന (സിവിൽ പോലീസ് ഓഫീസർ ), രഖിലരാജ് ( എസിപിഒ), കെ. ഷിബു (സിപിഒ) എന്നിവർ ആശംസകൾ അറിയിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP