Categories
balusseryspecial

ഒ.ഐ.സി.സി. കോഴിക്കേട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി

റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷമീര്‍ ബാബുവിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യത്രയപ്പു നല്‍കി.


ബത്ഹയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുള്‍ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. സീനിയര്‍ അംഗം ജമാല്‍ എരഞ്ഞിമാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാടുകുന്ന് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ ജോണ്‍ കക്കയം, സന്‍ജ്ജീര്‍ കോലിയോട്ട്, ഷിഹാബ് അടിവാരം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
ഫോര്‍ സീസണ്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ടിലെ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന അദ്ധേഹം സംഘടനയുടെ തുടക്കം മുതല്‍ പല പദവികളും അലങ്കരിച്ചിരുന്നു.
അദ്ധേഹത്തിന്റെ സംഘടനയിലെ സജീവ പങ്കാളിത്തത്തെക്കുറിച്ചും സാമൂഹിക പ്രതിബദ്ധതകളെക്കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ അവസരങ്ങളില്‍ എല്ലാം ഓര്‍മ്മിക്കപ്പെടുന്നു എന്നത് യോഗത്തില്‍ സംസാരിച്ചവര്‍ പരാമര്‍ശിച്ചു.തുടര്‍ന്ന് ഷമീര്‍ ബാബു മറുപടി പ്രസംഗം നടത്തി.
റിയാസ് ആസാദ് സ്വാഗതവും ഷഫാദ് അത്തോളി നന്ദിയും പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP