Categories
പ്രാദേശികം

ചെങ്ങോട് മല കരിങ്കൽ ഖനനത്തിനെതിരെയുള്ള ജനകീയ സമരം വിജയത്തിലേക്ക്

നടുവണ്ണൂർ: ചെങ്ങോട് മല കരിങ്കൽ ഖനനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന ജനകീയ സമരം വിജയത്തിലേക്ക്. ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ് ധരുടെ വിലയിരുത്തൽസമിതിയുടെ (സിയാക്) റിപ്പോർട്ട്.


സംസ്ഥാന പാരിസ്ഥിതി ആഘാതനിർണ്ണയ സമിതിക്കാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഡെൽറ്റ റോക്ക് പ്രോഡക്ട് എന്ന സ്ഥാപനം കൂട്ടാലിട അങ്ങാടിക്ക് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ചെങ്ങോട്ട് മലയിലെ 12 ഏക്കർ സ്ഥലത്തു കരിങ്കൽ ഖനനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിയാക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ, മാസങ്ങൾക്കു മുൻപ് ഏഴംഗ വിദഗ്ധ സമിതി വിശദമായ പഠന റിപ്പോർട്ട് നൽകിരുന്നു.

നേരത്തെ രണ്ടംഗ സമിതി ഖനനത്തിന് അനുകൂലമായ റിപ്പോർട്ട് കൊടുത്തെങ്കിലും വിഷയത്തിൽ കോട്ടൂർ പഞ്ചായത്തിനെയും ജനകീയ പ്രതിരോധ സമിതിയെയും കേൾക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ശേഷമാണ് സിയാക് ചെയർചെയർമാൻ ഉൾപ്പെട്ട ഏഴംഗ സമിതി വീണ്ടും സ്ഥലം സന്ദർശിച്ചത്. നേരത്തെ, ജില്ലാ പരിസ്ഥിതി ആഘാതനിർണ്ണയ സമിതിയുടെ കോഴിക്കോട് ഘടകം പാരിസ്ഥിതികാനുമതി നൽകിയതിനെതിരെ ജനകീയ സമിതി കോടതിയെ സമീപിച്ചപ്പോൾ, ആ അനുമതി ഉപയോഗിക്കില്ലെന്നു ഡെൽറ്റ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

മൂന്നര വർഷങ്ങളായി ജനകീയ പ്രതിരോധ സമിതിയും പഞ്ചായത്തിലെ ജനങ്ങളും നടത്തിയ അതി ശക്തമായ സമരത്തിന്റെ വിജയമാണിത്. ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത, കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി. ഉഷ, കെ.പി. മനോഹരൻഎന്നിവർ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP