Categories
കോട്ടൂര്‍

അപകട ഭീഷണിയുയർത്തുന്ന കലുങ്ക് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പൂനത്ത് ശാഖ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൂട്ടാലിട : പൂനത്ത് കണ്ണാടിപ്പൊയിൽ റൂട്ടിൽ‍ അപകടാവസ്ഥയിലായ എടാടിക്കണ്ടി താഴെ കലുങ്ക് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പൂനത്ത് ശാഖ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.


കലുങ്കിന്റെ ഭിത്തി തകർന്ന് മണ്ണ് തോട്ടിലേക്ക് ഒഴുകി റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി ഈ അവസ്ഥയിലായ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുസ്സഹമാണ്.

നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്ന് മുസ്ലീം ലീഗ് പൂനത്ത് കമ്മിറ്റി വ്യക്തമാക്കി. കലുങ്ക് പുനർനിർമ്മിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി. ഹസ്സൻകോയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി.വി. ഇബ്രാഹിം ചടങ്ങിൽ‍ അധ്യക്ഷത വഹിച്ചു. എം. ബഷീര്, സി.കെ. ഷക്കീർ, ടി. ഹസ്സൻകോയ, എം.കെ. അൻസൽ, കെ.ടി. ഷഫീദ്, വി.പി. മജീദ്, എം.കെ. മുഹമ്മദലി, ഇ.കെ. മൊയ്തിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP