Categories
നടുവണ്ണൂര്‍

മറൈന്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ട്രോണിക്സ് പാര്‍ക്ക് എന്നിവ കൊയിലാണ്ടിയില്‍ കൊണ്ടുവരും: കാനത്തില്‍ ജമീല എംഎല്‍എ

കൊയിലാണ്ടി: മണ്ഡലത്തിന്റെ വികസന കുതിപ്പിനായി വിവിധ പദ്ധതികളുമായി കാനത്തില്‍ ജമീല എംഎല്‍എ. കൊയിലാണ്ടി വികസന തീരത്തേക്ക് മറൈന്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ട്രോണിക്സ് പാര്‍ക്ക് എന്നിവ കൊണ്ടുവരുമെന്നും മണ്ഡലത്തിലെ എല്ലാ മേഖലയേയും ഉള്‍ക്കൊള്ളിച്ചുള്ള വികസന തുടര്‍ച്ച വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നും കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു.


ചെങ്ങോട്ടുകാവ് നന്തി ബൈപാസ് പദ്ധതി, മണ്ഡലത്തില്‍ തീരദേശ ഹൈവേ നിര്‍മാണം, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതി, ജലജീവന്‍ മിഷന്‍ പദ്ധതി, താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിക്കുക, മുചുകുന്ന് ഗവ. കോളെജിനെ ഏറ്റവും മികച്ച കോളെജായി ഉയര്‍ത്തുക എന്നീ വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചു.

കേരള ഗാന്ധി കെ. കേളപ്പന് ജന്മദേശമായ മുചുകുന്നില്‍ സ്മാരകമന്ദിരം നിര്‍മ്മാണം, ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് സ്മാരകവും കലാപഠന കേന്ദ്രവും സ്ഥാപിക്കുക, നന്തി കെല്‍ട്രോണ്‍ യൂണിറ്റിലെ 13.5 ഏക്കര്‍ സ്ഥലത്ത് ഇലക്ടോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കുക, കാപ്പാട്, തിക്കോടി, ഇരിങ്ങല്‍ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, കോരപ്പുഴ മുതല്‍ കോട്ടക്കല്‍വരെ തീരദേശ ടൂറിസം കോറിഡോര്‍ പദ്ധതി നടപ്പാക്കുക എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP