Categories
പ്രാദേശികം

കുന്ദമംഗലത്ത് പാർക്കിനായി പദ്ധതി തയ്യാറാക്കി പി.ടി.എ. റഹീം എംഎൽഎ

കുന്ദമംഗലം: കുന്ദദമംഗത്ത് വിദ്യാഭ്യാസ വകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റേയും സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി പാർക്ക് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുന്നതായി പി.ടി.എ. റഹീം എംഎൽഎ അറിയിച്ചു.


സായാഹ്നങ്ങളിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും മാനസിക ഉല്ലാസത്തിനും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും സാധ്യമാവുന്ന തരത്തിലാണ് പാർക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രൂപം നൽകുന്ന സമിതിയുടെ മേൽനോട്ടത്തിൽ പാർക്കിന്റെ തുടർ നിയന്ത്രണവും പരിപാലനവും വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പാർക്കിന്റെ വിശദ രൂപരേഖ തയ്യാറാക്കുന്നതിന് പി.ടി.എ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി മാനേജിംഗ് ഡയറക്ടർ എസ്. ബിനു പയലറ്റ്, ചീഫ് എഞ്ചിനീയർ എ. അനിൽ കുമാർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടുത്തറമേൽ, സിവിൽ പോലീസ് ഓഫീസർ കെ.കെ. റിനു, നീലാറമ്മൽ ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP