Categories
പ്രാദേശികം

വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു

താമരശ്ശേരി: വയനാട് ചുരത്തില്‍ വെള്ളിയാഴ്ച്ചയുണ്ടായ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിച്ചു.


അടിവാരം സ്വദേശികളായ ഇപ്പോയ് ഷമീര്‍, ചുമട്ടു തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡണ്ട് ജാഫര്‍ ആലുങ്ങല്‍, മുസ്തഫ, ഫൈസല്‍ എന്നിവരെ് യുണൈറ്റഡ് അടിവാരം കലാകായിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് അടിവാരം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ യോഗത്തില്‍ നാസര്‍ കണലാട്, ടി.ആര്‍. രതീഷ്, പി.എച്ച്. ജാഫര്‍, സുധീര്‍ സിവി എന്നിവര്‍ ചടങ്ങിനു നേതൃത്വം വഹിച്ചു.

യോഗത്തില്‍ പ്രസിഡന്റ് നാസര്‍ കണലാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍ ആലുങ്ങല്‍, ടി.ആര്‍. രതീഷ്, നിസാര്‍ പട്ടാമ്പി, ഉമ്മര്‍നസീര്‍, റാഫി തവരയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഒതയോത്ത് സ്വാഗതവും മുഫ്സില്‍ പിലാശ്ശേരി നന്ദിയും പറഞ്ഞു. ശംസാദ് ഹുസ്സൈന്‍, സക്കീര്‍, പി.കെ. സിറാജ് എന്നിവര്‍ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP