Categories
balusseryspecial

കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് ചേര്‍ന്ന RRT യോഗ തീരുമാനങ്ങള്‍

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് തല RRT യോഗം 16.05.2021 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ , മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് RRT അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലൂടെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞെങ്കിലും എല്ലാ വാര്‍ഡുകളിലും ഒരേ പോലെ ഫലപ്രദമായിട്ടില്ല. ടെസ്റ്റ് പോസിറ്റീവ് റേറ്റ് (TPR) 35 % അധികമായതിനാല്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിനെ കോവിഡ് അതീവ ഗുരുതര മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. പഞ്ചായത്തിലെ ആവശ്യ സാധന വില്പന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാ ന്‍ പാടുള്ളൂ. പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ 3 മണിവരെ
  2. പോസിറ്റീവ് കേസുകളുടെ ക്ലസ്റ്റര്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ (1,15,17 വാര്‍ഡുകളില്‍) മൊബൈല്‍ ടെസ്റ്റ് നടത്തുണമെന്ന് തീരുമാനിച്ചു.
  3. വാര്‍ഡുകളില്‍ 25 വീടുകളില്‍ ഉള്‍കൊള്ളുന്ന ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ ഗ്രൂപ്പിനും ആശാവര്‍ക്കര്‍, RRT ക്കും ചുമതല നല്‍കണം. അവര്‍ ഫോണിലൂടെ ബന്ധപ്പെട്ട് ചെറിയ ചെറിയ ലക്ഷണമാണെങ്കിലും അവരെ കണ്ടെത്തി ലിസ്റ്റ് ചെയ്ത് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്
  4. പോസിറ്റീവ് ആയവരില്‍ നിന്നും ട്രൈസ് ചെയ്തത്. പ്രാഥമിക സെക്കണ്ടറി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാന്‍ തീരുമാനിച്ചു.
  5. വാര്‍ഡ് RRT വളണ്ടിയര്‍ക്ക് പുറമെ RRTകമ്മിറ്റിയും പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. ഈ കമ്മിറ്റിയില്‍ വാര്‍ഡ് മെമ്പര്‍, JPHN/JHI, ആശാവര്‍ക്കര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അഉട ല്‍ നിന്നും 2 ല്‍ കൂടാത്ത അംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളായിരിക്കണം. കണ്‍വീനര്‍ ആരോഗ്യ പ്രവര്‍ത്തകരും (JPHN/JHI) വാര്‍ഡ് മെമ്പര്‍മാര്‍ ചെയര്‍മാന്‍ / ചെയര്‍പേഴ്‌സണ്‍ ആയിരിക്കും.
  6. ജനങ്ങള്‍ കൂട്ടം ചേരാന്‍ പാടില്ലാത്തതാണ്. ആശുപത്രി സേവനങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
  7. കൂട്ടാലിട അങ്ങാടിയില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
  8. നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
  9. ഗ്രാമപഞ്ചായത്തില്‍ പോലീസ് മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തുന്നതിന് തീരുമാനിച്ചു.
  10. പോലീസിന്റെ സാനിദ്ധ്യത്തില്‍ ഇടവഴികളും ചെറിയ റോഡുകളും അടയ്ക്കാന്‍ തീരുമാനിച്ചു.
  11. ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കാന്‍ RRT പ്രത്യേകം ശ്രദ്ധിക്കണം
  12. ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ അടുക്കള പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്/സെക്രട്ടറി
RRT

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP