Categories
പ്രാദേശികം

സച്ചിനും ധര്‍മജനും ബാലുശ്ശേരിയില്‍ വോട്ടില്ല

ബാലുശ്ശേരി: ബാലുശ്ശേരിയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നിയോജക മണ്ഡലത്തില്‍ വോട്ടില്ല. എന്‍ഡിഎ, ബിഎസ്പി സ്ഥാനാര്‍ഥികള്‍ സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്തു.


എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ ദേവ് മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുചെയ്ത ശേഷമാണ് ബൂത്ത് സന്ദര്‍ശത്തിന് എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന് എന്‍. പറവൂര്‍ മണ്ഡലത്തിലാണ് വോട്ട്. വോട്ട് ചെയ്യാന്‍ പോയിട്ടില്ല.

ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ ബൂത്തുകളിലൂടെ പര്യാടനം നടത്തിയാണ് പോളിങ് ദിവസം ചെലവഴിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ലിബിന്‍ ഭാസ്‌കര്‍ രാവിലെ തന്നെ ഇയ്യാട് സി.സി.യു.പി സ്‌കൂളിലെ 183ാം ബൂത്തില്‍ വോട്ടുചെയ്ത ശേഷം മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. ബിഎസ്പി സ്ഥാനാര്‍ഥി ജോബിഷ് ബാലുശ്ശേരി ജി.എല്‍.പി സികൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP