Categories
പ്രാദേശികം

നിപ വീണ്ടും ആശങ്കയുണർത്തുമ്പോൾ പ്രാർത്ഥനയോടെ നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്

പേരാമ്പ്ര: നിപ വീണ്ടും ആശങ്കയുണർത്തുമ്പോൾ പ്രാർത്ഥനയോടെ നേഴ്സ് ലിനിയുടെ ഭർത്താവും കുടുംബവും.


സജീഷേട്ടാ അയാം ഓൾ മോസ്റ്റ് ഓൺ ദ വേ, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, നമ്മുടെ മക്കളെ നന്നായി നോക്കണേ; നിപ ബാധിച്ച് മരണത്തെ മുന്നിൽ കണ്ട് കിടക്കവെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഭർത്താവ് സജീഷിനെഴുതിയ കുറിപ്പാണിത്.

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചെന്ന വാർത്ത കേട്ടപ്പോൾ ആദ്യമൊരു ഞെട്ടലായിരുന്നു ലിനിയുടെ ഭർത്താവ് സജീഷിനും കുടുംബത്തിനും. മുൻ പരിചയമുള്ളതുകൊണ്ടുതന്നെ കേരളത്തിന്റെ ആരോഗ്യപ്രവർത്തകർക്ക് ആ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ, മരണവാർത്ത കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ആ കുടുംബത്തിന്റെ വേദന മറ്റാരെക്കാളും തനിക്ക് മനസിലാക്കാൻ കഴിയുമെന്നും സജീഷ് പറഞ്ഞു.

രണ്ട് ആൺ കുട്ടികൾക്കൊപ്പം പേരാമ്പ്ര ചെമ്പനോടയിലെ ലിനിയുടെ വീട്ടിലാണ് സജീഷ് ഇപ്പോൾ കഴിയുന്നത്. മൂത്ത മകൻ മൂന്നാം ക്ലാസിലാണ്. അമ്മയുടെ ജീവനെടുത്ത നിപയെക്കുറിച്ച് അവന് എല്ലാം അറിയാം.

കുട്ടികളെ സംബന്ധിച്ച് നിപയെന്നു കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഭയമാണെന്ന് സജീഷ് പറഞ്ഞു.
ലിനിയെ നഷ്ടപ്പെട്ടശേഷം ഏറെക്കാലം വല്ലാത്ത മാനസികാവസ്ഥയിലൂടെയായിരുന്നു തന്റെ കുടുംബം കടന്നുപോയതെന്നും ആരോഗ്യരംഗത്തെയും പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും സാന്ത്വനമാണ് തനിക്ക് തണലായത് എന്നും സജീഷ് പറഞ്ഞു. ഇപ്പോൾ കൂത്താളി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുകയാണ് സജീഷ്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP