Categories
കോട്ടൂര്‍

സേവ് ചെങ്ങോടു മല സമരം വിജയത്തിലേക്ക്

ബാലുശ്ശേരി: ചെങ്ങോടു മല സമരം വിജയത്തിലേക്ക്. ചെങ്ങോടുമലയിൽ ഖനനം നടന്നാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാവുന്ന് നേരത്തെ സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡ്‌, കോഴിക്കോട് സബ്ബ് കലക്ടർ, മുൻജില്ലാ കലക്ടർ സാംബശിവ റാവു നിയോഗിച്ച വിദഗ്ധ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘം എന്നിവർ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു.


ഇപ്പോളിതാ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ഏജൻസി സിയാക്കും ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ തള്ളാൻ ശിപാർശ നൽകിയിരിക്കുന്നു.

കഴിഞ്ഞ മൂന്നര വർഷമായി സമാനതകളില്ലാത്ത സമരം നടത്തിയ നാട്ടുകാരുടെ വിജയമാണിത്.

സമരത്തിന് പിന്തുണ നൽകിയ മുഴുവൻ ആളുകൾക്കും നന്ദി അറിയിച്ചുകൊണ്ട് സെപ്റ്റംബർ 13ന് രാത്രി 8 മണിക്ക് വീടുകളിൽ വിജയ ജ്വാല തെളിയിക്കുമെന്ന് സമരസമിതി അറിയിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP