Categories
അത്തോളി

സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകള്‍;പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്്കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെ കായിക മികവ് ഉയര്‍ത്തി സ്‌പോര്‍ട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. സ്‌കൂളിൽ സജ്ജമാക്കിയ ഉപകരണങ്ങള്‍ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കായികക്ഷമത വളര്‍ത്താനുള്ള ഇന്‍ഡോര്‍- ഔട്ട്ഡോര്‍ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താനുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കും. നട്ടെല്ലിനും, പേശികള്‍ക്കും, ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്റ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറില്‍ സ്ഥാപിച്ചരിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ അറ്റംപ്റ്റര്‍, ഫുട്‌ബോള്‍ ട്രെയിനര്‍, ബാലന്‍സിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറില്‍ സജ്ജമാക്കിയത്. കായിക അധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ മറ്റ് അധ്യാപകര്‍ക്കാണ് പരിശീലന ചുമതല. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം എര്‍പ്പെടുത്തി.
തളാപ്പ് ഗവ. മിക്‌സഡ് യുപി സ്‌കൂളിന് പുറമെ ഗവ.എല്‍പി സ്‌കൂള്‍ കണ്ണവം, ഗവ.എല്‍പി സ്‌കൂള്‍ മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ എം പി രാഗേഷ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ഡയറക്ടര്‍ ബി അജിത്കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍, ഡി ഇ ഒ പി പി സനകന്‍, എ ഇ ഒ കണ്ണൂര്‍ നോര്‍ത്ത് കെ പി പ്രദീപ് കുമാര്‍, തളാപ്പ് മിക്‌സഡ് യു പി സ്്കൂള്‍ പ്രധാന അധ്യാപകന്‍ പി ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP