Categories
കോട്ടൂര്‍

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓട്ടീസം സെന്ററില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടൂര്‍: ബാലുശ്ശേരി ബിആര്‍സിയുടെ സഹകരണത്തോടെ കോട്ടൂര്‍ പ്രവര്‍ത്തിക്കുന്ന തൃക്കുറ്റിശ്ശേരി ഓട്ടീസം സെന്ററില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.


പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വിദ്യാലയ അനുഭവങ്ങള്‍ക്കു പുറമെ ജീവിത നൈപുണ്യ ശേഷി വളര്‍ത്തുക, കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുക, കലാ കായിക മേഖലയില്‍ സര്‍ഗാത്മകമായ കഴിവുകള്‍ ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് കീഴില്‍ ബിആര്‍സിയുടെ സഹകരണത്തോടെയാണ് സ്‌പെഷ്യല്‍കെയര്‍ സെന്ററുകള്‍ തുടക്കം കുറിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച.് സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. സിജിത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ. ഷീബ പദ്ധതി വിശദീകരിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ. ഫിബിന്‍ലാല്‍, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ. ഗോപി, ഓട്ടിസം സെന്റര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജി തച്ചയില്‍ എന്നിവര്‍ സംസാരിച്ചു.

ബാലുശ്ശേരി ബിആര്‍സി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ബിജിന സ്വാഗതവും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എം.കെ. റഹ്മത്ത് നന്ദിയും പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP