Categories
പ്രാദേശികം

എസ്എസ്എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് തുടക്കം കുറിച്ചു

താമരശ്ശേരി: എസ്എസ്എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി തുടക്കം കുറിച്ചു.


കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള അടച്ചിടൽ കാലത്തും കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വാതിലുകൾ തുറക്കുകയാണ് സാഹിത്യോത്സവുകൾ.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അണ്ടോണയിൽ സംവിധാനിച്ച കണ്ട്രോൾ സെന്റർ മുഖേനയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ സഖാഫി പൊക്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി കെ.ബി. ബശീർ സന്ദേശപ്രഭാഷണം നടത്തി.
സി.പി. ശാഫി സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. കെ. അബ്ദുൽകലാം മാവൂർ, അനിൽ കുമാർ, സാബിത്ത് അബ്ദുല്ല സഖാഫി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. എം.എസ്. മുഹമ്മദ് സ്വാഗതവും അഷ്‌റഫ് ഷഹബാസ് നന്ദിയും പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP