Categories
കോട്ടൂര്‍

അവിടനല്ലൂരില്‍ ടി.കെ. ശ്രീധരന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവും

ബാലുശ്ശേരി : രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.കെ. ശ്രീധരന്റെ സ്മരണാര്‍ത്ഥം അവിടനല്ലൂരില്‍ രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.


കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

കൂട്ടാലിട ഇ.പി. വിജയന്‍ സ്മാരക ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ചാരിറ്റബിള്‍ സെസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് സി.എച്ച്. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് വി.കെ. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആ.കെ. ഫെബിലാല്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷൈന്‍, സിപിഐ(എം) ഏരിയാ കമ്മറ്റി അംഗം പി.കെ. ഗംഗാധരന്‍ , സിപിഐ(എം) അവിടനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഷാജു, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്, പി. വിജയന്‍, വിനോദ്, കെ.കെ. മോഹനന്‍, കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സജിന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP