Categories
പ്രാദേശികം

യാത്രക്കിടയിൽ വിശ്രമിക്കാൻ ടേക്ക് എ ബ്രേക്ക് പദ്ധതി കോടഞ്ചേരിയിൽ

ബാലുശ്ശേരി: യാത്രക്കിടയിൽ വിശ്രമിക്കാൻ കോടഞ്ചേരിയിൽ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ വരുന്നു. ശുചിത്വവും സുരക്ഷിതത്വവുമുള്ള ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.


100ണ്ടിന കർമ്മ പരിപാടിയിലുൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ടേക്ക് എ ബ്രേക്ക്.
സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും, കോഫീ ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.

കോടഞ്ചേരി പഞ്ചായത്തു മായി സഹകരിച്ച് ശുചിത്വമിഷൻ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഉടനെ തന്നെ ഉണ്ടാവും. പഞ്ചായത്തിൽ നിന്നുള്ള ഫണ്ടും ശുചിത്വമിഷൻ നൽകുന്ന സഹായവും കൂട്ടിച്ചേർത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്.

കോടഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ പുതിയ സംരംഭം. 5 ബാത്ത് റൂമുകളാണ് ഇതിൽ ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാംഗർക്കും പ്രത്യേകം ശുചിമുറികൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടൽ റൂം, വാഷ് ബേസിൻ, പ്രത്യേകം തയ്യാറാക്കിയ കോഫി സ്റ്റേഷൻ എന്നിങ്ങനെയുള്ള വിപുലമായ സൗകര്യങ്ങളുള്ള പദ്ധതി ഔപചാരിക ഉദ്ഘാടനത്തിനു ശേഷം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതാണ്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP