Categories
പ്രാദേശികം

തലയാട് ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്ക് പൊതുശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: തലയാട് ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്ക് പൊതുശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു.


മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ്മ പദ്ധതിയിൽപ്പെട്ട ടേക്ക് എ ബ്രേക്ക് പൊതുശുചിമുറിയും വഴിയോര വിശ്രമകേന്ദ്രവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്താകമാനം നിർമ്മിക്കുന്ന 2365 പൊതുശൗച്യാലയത്തിൻ്റെ ഭാഗമായി 5 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാമത് ടേക്ക് എ ബ്രേക്ക് സമുച്ചയമാണിത്.

വാർഡ് മെമ്പർ ലാലിരാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി. അജീന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ദെയ്ജാഅമീൻ,മുൻ വൈസ്പ്രസിഡന്റ് പി. ഉസ്മാൻ, പി.ആർ. സുരേഷ്, കെ.കെ. ബാബു, എൻ.ജെ. മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു. എഡിഎസ് മെമ്പർ വത്സലബാബു നന്ദി പ്രകാശിപ്പിച്ചു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP