Categories
പ്രാദേശികം

നിപ വൈറസ് ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി.


വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു.

കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പ് ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടർന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.

പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാൽ ഇതിനേയും പിടികൂടി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.

വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP