Categories
പ്രാദേശികം

പ്രവർത്തനം നിലച്ച അച്ചാർ കമ്പനിയുടെ പുനരുദ്ധാരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് സന്ദർശനം നടത്തി

കൂരാച്ചുണ്ട്: പ്രവർത്തനം നിലച്ച അച്ചാർ കമ്പനിയുടെ പുനരുദ്ധാരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് സന്ദർശനം നടത്തി.


കൂരാച്ചുണ്ട് പഞ്ചായത്തിലെ പത്താം വാർഡിൽ വർഷങ്ങൾക്കു മുമ്പ് പ്രവൃത്തിച്ചിരുന്ന അച്ചാർ കമ്പിനി പ്രവൃത്തനം നിലച്ചിട്ട് വർഷങ്ങളായി. കാടും പിടിച്ചും ആൾ പെരുമാറ്റവും ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനവേണ്ടി ബ്ലോക്ക് പഞ്ചായത്ത് കുരാച്ചുണ്ട് ഡിവിഷൻ മെമ്പർ ഹസിനയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിതയുടെ, വൈസ് പ്രസിഡണ്ട് ടി.എം. ശശി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ അച്ചാർ കമ്പനിയുടെ കെട്ടിട നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം അനുവദിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP