Categories
balusseryspecial

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം ജനസേവാകേന്ദ്രം അടിച്ചുതകർത്തു

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ജനസേവകേന്ദ്രം അടിച്ചുതകർത്തു .
ഇന്ന്‌ വൈകിട്ട് മൂന്നരയോടെയാണ് സംഭവം .
കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനൽ ആണ് . പഞ്ചായത്തു ഓഫീസിലെത്തി അതിക്രമം കാണിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ അയൽവാസി ക്കെതിരെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു. എന്നാൽ പ്രസ്തുത പരാതി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്ന്‌ മദ്യപിച്ചെത്തിയ പ്രതി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ ക്ലാസ്സുകൾ അടിച്ചുതകർക്കുകയായിരുന്നു.


കുടയിൽ ഒളിപ്പിച്ചുവെച്ച കൊടുവാളുമായിട്ടാണ് ഇയാൾ പഞ്ചായത്ത് ഓഫീസിലെത്തിയത്. ജനസേവ കേന്ദ്രത്തിൽ ജീവനക്കാരി കളായ അശ്വതി ,
ഷൈമലത ,പ്രസന്ന എന്നിവർക്ക് പരിക്കേറ്റു ഇവരെ ബാലുശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി.
നാട്ടുകാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. തുടർന്നു ബാലുശ്ശേരി പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി .

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP