Categories
balusseryspecial

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ മാതൃകാ പരീക്ഷകള്‍ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഡിമാര്‍, എ.ഡിമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നാളെ (28-08-2021) രാവിലെ 10.30-ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.


മൊത്തം 2,027 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP