Categories
കോട്ടൂര്‍

യുവ ബസാർ യൂത്ത് ക്ലബ്ബ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെയും, യുവാക്കളെയും മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനും അപ്പുറത്ത് ഒരുമിച്ചുചേർത്ത് നാടിന്റെ സമഗ്ര വളർച്ചയ്ക്ക്‌ വിദ്യാർത്ഥി യുവജനങ്ങളെ സന്നദ്ധരാക്കുക എന്ന ആശയത്തോടെ “യുവ ബസാർ” എന്ന പേരിൽ ചേന്ദമംഗല്ലൂരിൽ പുതിയ ക്ലബ്ബിന് രൂപീകരണം നൽകി.


ഓൾ കേരള വീൽചെയർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി ഷമീർ ചേന്ദമംഗല്ലൂർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് രക്ഷാധികാരി സുഫൈദ് ഗഫൂർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് “നൽകാം ജീവന്റെ തുള്ളികൾ മിഴിതുറക്കാം നന്മയിലേക്ക്” എന്ന മുദ്രാവാക്യത്തോടെ എം.വി.ആർ ക്യാൻസർ& റിസർച്ച് സെന്ററിന്റെ സഹായത്തോടെ വെസ്റ്റ് ചേന്നമംഗല്ലൂർ ദഅവ മദ്രസയിൽ വെച്ച് നടന്ന രക്തദാന ക്യാമ്പ് മുക്കം മുൻസിപ്പാലിറ്റി 20 ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ലോഗോ പ്രകാശനം 21 ആം ഡിവിഷൻ കൗൺസിലർ റംല ഗഫൂർ നിർവഹിച്ചു. ഐൻ.ഐ കെയർ കൊടുവള്ളിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ നിതിൻ ഹെൻട്രി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി.

രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തെ മുതിർന്ന കർഷകരായ കുഞ്ഞഹമ്മദ്, അഹമ്മദ് കുട്ടി, പെരുവാട്ടിൽ കുഞ്ഞൻ എന്നിവരെ ആദരിച്ചു. പോയ കാലത്തെ കൃഷി രീതികളെ കുറിച്ചും, കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും മുതിർന്ന കർഷകർ സംസാരിച്ചു.

പരിപാടിക്ക് ക്ലബ്ബിന്റെ രക്ഷാധികാരികളായ സി. ടി തൗഫീഖ്, മുജീബ്റഹ്മാൻ, മുക്കം മുൻസിപ്പാലിറ്റി യൂത്ത് കോഡിനേറ്റർ ജാഫർ ഷെരീഫ്, മുഹമ്മദ് അമ്പലത്തിങ്ങൽ, നാസർ സെഞ്ച്വറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് അരുൺ ഒ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി സി. ടി ഹാഷിം നന്ദിയും പറഞ്ഞു.

ടി.പി റാഷിദ്, ഫവാസ് മുഹമ്മദ്, റാഷ് മുഹമ്മദ്, ഷറഫുദ്ദീൻ, റിംഷാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP