Categories
balusseryspecial

വാക്‌സിനേഷന്‍: ക്രമീകരണം ഏര്‍പ്പെടുത്തുന്നു


കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി വാക്സിനേഷന്‍ സെന്ററുകളിലെ ജനതിരക്ക് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കോവിന്‍ സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഷെഡ്യൂള്‍ചെയ്തവര്‍ക്ക് മാത്രമായിരിക്കും
നാളെ മുതല്‍ വാക്സിനേഷന്‍ നല്‍കുക.
വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്ന മുഴുവന്‍ പേര്‍ക്കും
വാക്സിന്‍ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മാറ്റി വെച്ചിട്ടുണ്ട്.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരു കേന്ദ്രത്തിലും ഉണ്ടായിരിക്കുന്നതല്ല. കോവിന്‍ സൈറ്റില്‍ സ്വയം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് മുഖേന സേവനം ലഭ്യമാക്കും.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP