Categories
നടുവണ്ണൂര്‍

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ വാക്സിൻ യജ്ഞം നടപ്പാക്കും

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ‍ സെപ്റ്റംബർ ഏഴ് ചൊവ്വാഴ്ച വാക്സിൻ യജ്ഞം നടപ്പാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അറിയിച്ചു.


ഇതിന്റെ ഭാഗമായി ആയിരത്തിയെഴുന്നൂറ് പേർക്ക് വാക്സിൻ‍ നൽകാനുള്ള ആസൂത്രണമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

കാവുന്തറയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇരുന്നൂറ് പേർക്ക് ഓൺലൈൻ രജിസ്ട്രേഷൻ മുഖേന വാക്സിൻ നൽകും.

ഇതിന് പുറമെ നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആയിരത്തി മുപ്പത് പേർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനെടുക്കാം.

നാളെ കാവുന്തറ എയുപി സ്കൂളിൽ വച്ച് നാനൂറ്റി എഴുപത് പേർക്കും വാക്സിൻ നൽകും. ഇവിടെയും സ്പോട്ട് രജിസ്ട്രേഷൻ മുഖേനയാണ് വാക്സിന്‍ ലഭ്യമാക്കുക.

കോവിഡ്, നിപ പ്രോട്ടോക്കോളുകൾ‍ പൂർണ്ണമായും പാലിച്ച് കൊണ്ട് വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ഭരണ സമിതിയും ആരോഗ്യ വകുപ്പും.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP