Categories
ഉള്ളിയേരി

കാപ്പാട് ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കച്ചവടക്കാർ കടകളടച്ചു പ്രതിഷേധിച്ചു

കാപ്പാട് : കഴിഞ്ഞ ദിവസം അർദ്ധരാത്രി കാപ്പാട് ബീച്ചിൽ പാതയോരത്ത് കച്ചവടം ചെയ്യുന്ന കാപ്പാട് മാപ്പിളകത്ത് കുഞ്ഞായിൻ എന്ന ആളുടെ പെട്ടികട റോഡിലെക്ക് മറിച്ചിട്ടു .
ഇരുചക്രവാഹനത്തിൽ വന്ന ഒന്നിൽ കൂടുതൽ ആളുകൾ ആണ് ഈ അക്രമം നടത്തിയത്.
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചു കാപ്പാട് ബീച്ചിലെ മുഴുവൻ കടകളും അടച്ചിട്ടു.
കാപ്പാട് ബീച്ചിലെ പാതയോര കച്ചവടക്കാർക്കും അവരുടെ കടകൾക്കും സംരക്ഷണം നൽകണമെന്നും ബ്ലൂ ബാഗ് ബീച്ചിൻ്റെ പാതയോരങ്ങളിൽ അടിയന്തിരമായി സിസിടിവി സ്ഥാപിക്കണമെന്നും കുറ്റക്കാർക്ക് എതിരെ കർശനമായ നടപടി എടുക്കണമെന്നും കാപ്പാട് ബീച്ച് പാതയോര തൊഴിലാളി യൂനിയനും [എസ്. ടി യു ] കാപ്പാട് തീരസംരക്ഷണ വേദിയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്തു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP