Categories
അത്തോളി

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ് സമരരാവ്‌.

മടവൂർ : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരരാവ് സംഘടിപ്പിച്ചു.


കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നയിക്കുന്ന കർഷകരുടെ പ്രതിഷേധത്തെ പോലും വക വെക്കാതെ കോർപ്പറേറ്റുകൾ ക്ക് വേണ്ടി കേന്ദ്ര സർക്കാർ നില കൊള്ളുന്ന ദയനീയ അവസ്ഥ യാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ പ്രസ്ഥാവിച്ചു.

മടവൂർ പുതുക്കുടിപ്പുറത്ത് താഴം പാടത്തു വെച്ചു നടന്ന സമരരാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

ഒലീവ് പബ്ലിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹനാസ് സമര സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി സമരഗീതം ആലപിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ,
കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ. സലീം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ധീഖലി, കെ.പി. മുഹമ്മദൻസ്, എ.പി.നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, പി.കെ. സുലൈമാൻ മാസ്റ്റർ, വി.കെ. സുബൈർ, എം.എ. ഗഫൂർ മാസ്റ്റർ, ടി. മൊയ്‌തീൻ കോയ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി, ട്രഷറർ ഒ.കെ. ഇസ്മായിൽ, ഭാരവാഹികൾ ആയ അർഷദ് കിഴക്കോത്ത്, സൈനുദ്ദീൻ കെ.കെ, ജാഫർ നരിക്കുനി, കെ.സി. ഷാജഹാൻ, മുജീബ് ചളിക്കോട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ.വി.ലളിത, മുസ്തഫ ചക്കാലക്കൽ, ആരാമം കോയ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജുറൈജ്. കെ, പൂളോട്ടുമ്മൽ, സോഷ്മ സുർജിത്, സി.പി. അസീസ്, കോട്ടക്കൽ, ഫാത്തിമ മുഹമ്മദ്‌, ഫെബിന അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹർ കൊട്ട ക്കാവയൽ നന്ദി യും പറഞ്ഞു. പഞ്ചായത്ത്‌ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയനും ഐ.എൻ.ടി.യു.സി തുടങ്ങി നിരവധി സംഘടന കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Balussery News Live

NEWS ROUND UP