സിപിഐഎം പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍

കൂട്ടാലിട : കോട്ടൂര്‍ അവിടനല്ലൂരില്‍ സിപിഐ(എം) പതാകകള്‍ കീറി നശിപ്പിച്ച നിലയില്‍. സിപിഐഎം അവിടനല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കടൂളി താഴെ മുതല്‍ വെളുത്താടത്ത് താഴെ വരെ സ്ഥാപിച്ച പതാകകളാണ് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം അവിടനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ട്ടി ...

കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തി സന്ദർശനം നടത്തിയത്. പാലത്തിന്റെ മുകളിലെ റോഡ് തകർന്നതോടെ ഇവിടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. എംഎൽഎ കാനത്തിൽ ജമീല ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ...

കോഴിക്കോടിന്റെ മീശപ്പുലിമലയായി നമ്പികുളം ഹിൽസ്

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിതകൊണ്ട് ശ്രദ്ധേയമായ ഹിൽസ്റ്റേഷനാണ് നമ്പികുളം ഹിൽസ്. ബാലുശ്ശേരിയിൽ നിന്നും കൂരാച്ചുണ്ട് റോഡിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കാറ്റുള്ളമല എന്ന സ്ഥലത്തെത്തും. ഇവിടെനിന്നും വലത്തോട്ട് ഏകദേശം 7 കിലോമീറ്റർ ചെങ്കുത്തായ കയറ്റവും, വളഞ്ഞു പുളഞ്ഞ...

ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ ശിലാസ്ഥാപന കർമ്മം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ ശിലാസ്ഥാപന കർമ്മം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻമുകളിൽ റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 72 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ടൗണിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പത്തോളം സർക്കാർ ഓഫീസുകൾ മിനി സിവിൽ സ്റ്...

കോവിഡ് ഭീതി ഒഴിയുന്നില്ല; പരിഭവം പറഞ്ഞു തീർക്കാനാവാതെ പക്കർ

നന്മണ്ട: ആട് ജീവിതത്തിൽ 75 സംവത്സരങ്ങൾ പിന്നിടുമ്പോഴും കോവിഡ് മഹാമാരി തീർത്ത ഇരുണ്ട കാലത്തെക്കുറിച്ചുള്ള വേവലാതിലാണ് നൂറ്റഞ്ച്കാരനായ ചീക്കിലോട് പീടികയിലാത്തൂട്ട് പക്കർ. ആട് കച്ചവടം നിലച്ചതോടെ ഈ മഹാമാരിക്കാലം പക്കറിന് വറുതിയുടെ നാളുകളായിരുന്നു. പ്രായമുള്ളവർ പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശമാണ് തൻ്റെ കൊച്ചു കൂരയക്കുള്ളിൽ ...

ചരിത്രത്തിൽ ബാലുശ്ശേരി

ബാലുശ്ശേരി : കോഴിക്കോട് നഗരത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് ബാലുശ്ശേരി. ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായാണ് ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത്. ബാലി തപസ്സിനായി തിരഞ്ഞെടുത്ത സ്ഥലമാണ് ഇതെന്നും അതിനാലാണ് ഇവിടം ബാലിശ്ശേരിയായി മാറിയത് എന്നുമാണ് ഇവിടുത്തുകാരുടെ വി...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത

പേരാമ്പ്ര: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മാണം, ക്യാമറ, ഡബ്ബിങ് എന്നീ ഏഴ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നടുവണ്ണൂർ സ്വദേശിയായ അർജുൻ സാരംഗിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ചിരി...

സമ്പൂർണ ലോക്ഡൗൺ; ബാലുശ്ശേരിയിൽ ഹർത്താലിന്റെ പ്രതീതി

ബാലുശ്ശേരി: കോവിഡ് വ്യാപനം വർധിച്ചതോടെ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ബാലുശ്ശേരിയിലെ കടകമ്പോളങ്ങളെല്ലാം രണ്ടു മണിയോടെ അടച്ചു. ഉച്ചയ്ക്ക് ശേഷം ബാലുശ്ശേരി ടൗണിൽ ഹർത്താലിന്റെ പ്രതീതിയാണ് ഉണ്ടായത്. ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ വളരെ കുറവാണ്. ഭക്ഷ്യവസ്തു വിൽപ്പനശാലകളും മെഡിക്കൽ ഷോപ...

വയലടയിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നു

ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്. മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന സഞ്ചാരികൾക്കായുള്ള മൂന്ന് ഫെസിലിറ്റേഷൻ സെന്ററുകളുടെ പണി അവസാ...

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും; വീട്ടിലിരുന്ന് മാതൃകാപരീക്ഷ എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ മാതൃകാ പരീക്ഷകള്‍ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഡിമാര്‍, എ.ഡിമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ...