എൻ്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിയുമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ്

കായണ്ണ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ എൻ്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ യൂണിറ്റ് തലത്തിലുള്ള ഉദ്ഘാടനം കായണ്ണ കൂടത്താംപൊയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിജി സുനിൽകുമാർ, ജില്ലാ കമ്മീഷണർ വി. രാജൻ, ജില്ലാ അസിസ്റ്റൻറ് ഓർഗനൈസിങ് കമ്മീഷണർ കെ...

പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റി വെച്ച് വാര്‍ഡ് ആര്‍ആര്‍ടി പ്രവര്‍ത്തനത്തിന് പിപിഇ കിറ്റും മാസ്‌ക്കും കൈമാറി കുരുന്ന്

കോട്ടൂര്‍ : പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റി വെച്ച് വാര്‍ഡ് ആര്‍ആര്‍ടി പ്രവര്‍ത്തനത്തിന് പിപിഇ കിറ്റും മാസ്‌ക്കും കൈമാറി കോട്ടൂര്‍ പെരവച്ചേരിയിലെ കൊച്ചു മിടുക്കി ദിയാ ബിനീഷ്. തന്റെ പിറന്നാളും മാതാപിതാക്കളുടെ വിവാഹ വാര്‍ഷികവും ഒരേ ദിവസം വീട്ടില്‍ ആഘോഷമാക്കേണ്ട ദിനത്തിലാണ് ആഘോഷങ്ങള്‍ മാറ്റി വെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈത്താങ്ങായ...

അവിടനല്ലൂരില്‍ ടി.കെ. ശ്രീധരന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവും

ബാലുശ്ശേരി : രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.കെ. ശ്രീധരന്റെ സ്മരണാര്‍ത്ഥം അവിടനല്ലൂരില്‍ രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കൂട്ടാലിട ഇ.പി. വിജയന്‍ സ്മാരക ഹാളില്‍ വെച്ച് നടന്ന ചടങ്ങി...

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓട്ടീസം സെന്ററില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടൂര്‍: ബാലുശ്ശേരി ബിആര്‍സിയുടെ സഹകരണത്തോടെ കോട്ടൂര്‍ പ്രവര്‍ത്തിക്കുന്ന തൃക്കുറ്റിശ്ശേരി ഓട്ടീസം സെന്ററില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വിദ്യാലയ അനുഭവങ്ങള്‍ക്കു പുറമെ ജീവിത നൈപുണ്യ ശേഷി വളര്‍ത്തുക, കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുക, കലാ കായിക മേഖലയില്‍ സര്‍ഗാത്മക...

നരയംകുളത്തിന്റെ ഗ്രാന്മ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം നാളെ

നരയംകുളം: ആതുരസേവനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിട്ട് നരയംകുളത്ത് രൂപികരിച്ച ഗ്രാന്മ ചാരിറ്റബിൾ സൊസൈറ്റി നാളെ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ഈ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടന കർമ്മം പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും. കോട്ടൂർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സി.എച്ച്. സുരേഷ് ചടങ്ങിൽ മു...

സേവ് ചെങ്ങോടു മല സമരം വിജയത്തിലേക്ക്

ബാലുശ്ശേരി: ചെങ്ങോടു മല സമരം വിജയത്തിലേക്ക്. ചെങ്ങോടുമലയിൽ ഖനനം നടന്നാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാവുന്ന് നേരത്തെ സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡ്‌, കോഴിക്കോട് സബ്ബ് കലക്ടർ, മുൻജില്ലാ കലക്ടർ സാംബശിവ റാവു നിയോഗിച്ച വിദഗ്ധ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘം എന്നിവർ മേലധികാരികൾക്ക് റിപ്പോർട്ട് ...

ആലേഖ സാംസ്കാരിക നിലയത്തിലേക്ക് ഡിവൈഎഫ്ഐ 1000 പുസ്തകങ്ങൾ നൽകും

കോട്ടൂർ: കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കോട്ടൂർ മേഖലയിലെ പാലോളിമുക്ക് ആലേഖ സാംസ്കാരിക നിലയത്തിലേക്ക് ഡിവൈഎഫ് 1000 പുസ്തകങ്ങൾ നൽകും. നൂറ് കണക്കിന് പുസ്തകങ്ങൾ തോട്ടിൽ തള്ളിയും ടിവി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തച്ച് തകർത്തും വ്യാപക അക്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. നാടിന്റെ വെളിച്ചമാകുന്ന സാംസ്കാരിക നിലയങ്ങൾ അക്രമി...

കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടന്നു. ക്യാമ്പിൻ്റെ ഭാഗമായി 19 വാർഡുകളിൽ നിന്നും വ്യാപാരികൾ, മോട്ടോർ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ 1750 പേർക്ക് വാക്സിൻ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് അറിയിച്ചു. വരും ദിവസങ്ങളിലും വാക്സിനേഷൻ ക്യാമ്പ് നടത്തുന്നതിനാവിശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച...

വിപീഷിന്റെ കുടുംബത്തിനായി നമുക്കും കൈകോർക്കാം; സുഹൃത്തുക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മ പണം സമാഹരിച്ചു നൽകി

കോട്ടൂർ: അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന്റെ കുടുംബത്തിനെ സഹായിക്കാൻ സുഹൃത്തുക്കൾ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാവുകണ്ടി കുറ്റിയുള്ളത്തിൽ കോരന്റെയും പെണ്ണുക്കുട്ടിയുടെയും മകൻ വിപീഷിന്റെ വിയോഗത്താൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാനാണ് വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സുഹൃത്തുക്ക...

അപകട ഭീഷണിയുയർത്തുന്ന കലുങ്ക് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പൂനത്ത് ശാഖ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൂട്ടാലിട : പൂനത്ത് കണ്ണാടിപ്പൊയിൽ റൂട്ടിൽ‍ അപകടാവസ്ഥയിലായ എടാടിക്കണ്ടി താഴെ കലുങ്ക് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പൂനത്ത് ശാഖ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കലുങ്കിന്റെ ഭിത്തി തകർന്ന് മണ്ണ് തോട്ടിലേക്ക് ഒഴുകി റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി ഈ അവസ്ഥയിലായ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുസ്സഹമാണ്...