നടുവില കണ്ടി കല്യാണി അമ്മനിര്യാതയായി.

അവിടനല്ലൂര്‍:പരേതനായ ചേണിയലത്ത് ചെക്കിണി നായരുടെ ഭാര്യ നടുവില കണ്ടി കല്യാണി അമ്മനിര്യാതയായി. മകള്‍: ദേവകി അമ്മ. മരുമകന്‍ പരേതനായ പാറപ്പുറത്ത് രാമന്‍ കുട്ടി.

ഒറോങ്ങില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു.

മൂലാട്:  ഒറോങ്ങില്‍ പള്ളിക്കര കൂമുണ്ടയില്‍ ചെറുവലത്ത് ഗോപാലന്‍ നായര്‍ (വിമുക്തഭടന്‍) 85 നിര്യാതനായി . ഭാര്യ അമ്മുക്കുട്ടിയമ്മ, മക്കള്‍ അജയകുമാര്‍ (സില്‍ക്ക് മന്ദിര്‍), ശശി (ബഹറിന്‍), ലത. മരുമക്കള്‍ കരുണാകരന്‍, ഷീജ, നീന. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.

മുയിപ്പോത്ത് മൂര്യാംകുന്നുമ്മല്‍ അച്ചുതന്‍ നായര്‍ അന്തരിച്ചു.

മുയിപ്പോത്ത്: മൂര്യാംകുന്നുമ്മല്‍ അച്ചുതന്‍ നായര്‍ (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: വിജീഷ്, ബിന്ദു.മരുമകന്‍: ബാബു (ഇരിങ്ങല്‍)സഹോദരന്‍: ബാലകുറുപ്പ്

ക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിച്ചതായി ആരോപണം ; ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച്.

  കോട്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിച്ച കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ രാഷ്ട്രീയ നിലപാടിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇരുപത്തിരണ്ടാം തീയതി മുതല്‍ കൊടുക്കേണ്ട ക്ഷേമപെന്‍ഷനുകള്‍ മുപ്പതാം തീയതി ആയിട്ടു പോലും കൊടുക്കാത്ത ബാങ്ക് നടപടിക്കെതിരെ ആയിരുന്നു മാര്‍ച്ച്. ഇന്നുമ...

ചെങ്ങോടുമല: സി.പി.എം ജനങ്ങളെ വഞ്ചിക്കുന്നു – എം. പി.

കോട്ടൂര്‍: ചെങ്ങോടുമല വിഷയത്തില്‍ സി.പി.എം ഇരകള്‍ക്കും വേട്ടക്കാരനുമൊപ്പം ഓടി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എം. കെ. രാഘവന്‍ എം. പി. ആരോപിച്ചു. സി.പി.എമ്മിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നത് ക്വാറി മുതലാളിയാണെന്നും എം.പി. ആരോപിച്ചു. അഴിമതിയിലാണ്ട പിണറായി സര്‍ക്കാരിനെ താഴെയിറക്കി പാര്‍ട്ടിയെ രക്ഷിക്കാന്‍ സി.പി.എം അണികള്‍ തയ്യാറായി കഴിഞ്ഞതായും യു.ഡി...

അഞ്ച് ലക്ഷം രൂപ ചെലവില്‍ ചെട്ട്യാങ്കണ്ടി-കൂനവെള്ളി താഴ റോഡ്‌ യാഥാര്‍ത്ഥ്യമായി

പനായി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ചെട്ട്യാങ്കണ്ടി-കൂനവെള്ളി താഴ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ  പി പി രവീന്ദ്രനാഥ്‌ അധ്യക്ഷനായി. നിർമാണ കമ്മിറ്റി കൺവീനർ  സി.കെ. വാത്സരാജ് സ്വാഗതവും കെ.വ...

സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ അമൃതക്ക് ഒന്നാം സ്ഥാനം

നന്മണ്ട: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ സാംസ്കാരികവകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ പെൻസിൽ ഡ്രോയിംഗിൽ (ജൂനിയർ വിഭാഗം ) നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 7 ആം ക്ലാസ് വിദ്യാർത്ഥിനി അമൃത .എൻ.കെ. ഒന്നാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

കമ്യുണിസ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് പടിഞ്ഞാറേവീട്ടിൽ ഗോപി നിര്യാതനായി

ബാലുശ്പശേരി: പനായിയിലെ കമ്യുണിസ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് പടിഞ്ഞാറേവീട്ടിൽ ഗോപി നിര്യാതനായി അടിയന്തരാവസ്ഥകാലത്തു ഫാക്ടറി സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഷ്ടിച്ച ഉജ്വലനായ പോരാളിയായിരുന്നു

കദീശക്കുട്ടി നിര്യാതയായി

ബാലുശ്കശേരി : ഒറ്റപ്പിലാക്കൂൽ കോക്കല്ലൂർ മുത്തപ്പൻ തോട് കദീശക്കുട്ടി നിര്യാതയായി മകൻ : ഉസ്സെൻ (സദ്ദാം ) ഭാര്യ : സൈനബ ,പേരക്കുട്ടികൾ ഫൈനാസ് ,ഷിഹാബ്. ഭാര്യ :ആയിഷ, ഷെറിൻ

സ്വീകരണമുറി ഒന്നാന്തരമൊരു ക്ലാസ് മുറിയാക്കി മാറ്റി അർജുന ടീച്ചർ

പെരുമണ്ണ: ചുമർ നിറയെ മലയാളം - ഇംഗ്ലീഷ് അക്ഷരമാലകൾ, മുഖം നോക്കുന്ന കണ്ണാടി നിറയെ മനുഷ്യന്റെ ശരീര ഘടനകൾ, ടി.വി. സ്റ്റാൻഡ് മുഴുവനായും പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, വാഷ് ബേസിനോട് ചേർന്ന് ചതുരവും വൃത്തവും ത്രികോണവും കൊണ്ടുണ്ടാക്കിയ ഗണിതോപകരണങ്ങൾ, ചായമേശയിൽ പലതരം വർണങ്ങളിലുള്ള പുഷ്പങ്ങൾ... പെരുമണ്ണ അറത്തിൽ പറമ്പ്‌ എ.എം.എൽ.പി. സ്കൂളിലെ അധ്യാപികയ...