കോവിഡ് രോഗികള്‍ക്ക് സഹായഹസ്തവുമായി വാകയാട് എ.യു.പി സ്‌കൂള്‍

കോട്ടൂര്‍ :കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 11 ,12 , 13 , 14 വാര്‍ഡുകള്‍ക്ക് വാകയാട് എ യു പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പള്‍സ് ഓക്‌സീ മീറ്റര്‍ , പി പി ഇ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു. പ്രധാനദ്ധ്യാപിക ഇ. ദേവി സ്വാഗതം പറഞ്ഞു. പി.ടി. എ.പ്രസി. ബിയേഷ് തിരുവോട് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ...

കോട്ടൂര്‍ പഞ്ചായത്ത് 10 ഇന്ന് പേര്‍ക്ക് കോവിഡ്

കോട്ടൂര്‍: കോട്ടൂരില്‍ ഇന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തുകളിലെ കോവിഡ് കേസുകള്‍ ചുവടെ:അത്തോളി 62ചേമഞ്ചേരി - 78ചെങ്ങോട്ട്കാവ് - 34കൊയിലാണ്ടി - 128നന്‍മണ്ട - 108തലക്കുളത്തൂര്‍ -71ഉള്ള്യേരി -71 ജില്ലയില്‍ ഇന്ന് (18/05/2021) 2474 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

ഓക്‌സിമീറ്റര്‍ സഹായ ഹസ്തവുമായി എസ്.പി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ് യൂണിറ്റുകള്‍

പൂനൂര്‍: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലും സമൂഹ നന്‍മയ്ക്കായി മാതൃകാ പ്രവര്‍ത്തനവുമായി പൂനൂര്‍ ഗവ.ഹയര്‍ സെക്കന്ററി എസ്പിസി & സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റുകള്‍. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 10, 11, 16 വാര്‍ഡുകളിലേക്കാണ് ഓക്‌സി മീറ്ററുകള്‍ നല്‍കിയത്. ജനപ്രതിനിധികളായ ആനിസ ചക്കിട്ട കണ്ടി, ഹൈറുന്നിസ റഹീം എന്നിവരും പത്താ...

കരുതലാണ് DYFI ഞങ്ങളുണ്ട്; ഡി വൈ എഫ് ഐ ‘സ്‌നേഹയത്രാ’ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ്‌ചെയ്തു.

നീലേശ്വരം-കല്ലുരുട്ടി: കോവിഡ് 19 ബാധിതര്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ സഹായമെത്തിക്കാന്‍ ഉഥഎക നീലേശ്വരം മേഖല കമ്മിറ്റിയുടെ ''സ്‌നേഹ യാത്ര'' ഫ്‌ലാഗ് ഓഫ് ഉഥഎക ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ സ: ദിപു പ്രേംനാഥ് നിര്‍വഹിച്ചു. യൂത്ത്ബ്രിഗേഡ്ഉഥഎഹനീലേശ്വരംമേഖലകമ്മിറ്റിയുടെ കീഴില്‍ കാറും ജീപ്പും ഓട്ടോറിക്ഷയുമടക്കം 5 വാഹനങ്ങള്‍ ആണ് നിലവില്‍ കോ...

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട്...

അറിയിപ്പ്

കോഴിക്കോട്: ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ്സ് അക്രഡിറ്റേഷന്‍ കാര്‍ഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് ആസ്ഥാനത്തെ State Covid Control Room ല്‍ 9497900112 എന്ന മൊബൈല്‍ നമ്പരില്‍ ...

കൂടെയുണ്ട്; അവിടനല്ലൂര്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍

കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം 2021 മെയ് 17 ന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരടംഭിക്കുന്നതിനോടു അനുബന്ധിച്ച് നിലവില്‍ സ്ഥിതി ചെയ്തിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് കോട്ടൂര്‍ എഫ് എച്ച് സി പുതിയ കെട്ടിടത്തിലേക്ക് വേണ്ട ഉപകരണങ്ങളും / ഫര്‍ണിച്ചറും മാറ്റുവാന്‍ അവ...

തെങ്ങ് വീണ് അംഗനവാടിയുടെ കിണര്‍ തകര്‍ന്നു

കൂട്ടാലിട: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നരയംകുളം അംഗന്‍വാടിയുടെ കിണറും മതിലും തര്‍ന്നു. കിണറിന്റെ ആള്‍മറയും വെള്ളം കോരി എടുക്കുന്നതിനു വേണ്ടി നിര്‍മിച്ച കല്‍തൂണും ഇരുമ്പ് കമ്പിയും തകര്‍ന്നു. മതിലിനും കേടുപാടുകള്‍ സംഭവിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം 2021 മെയ് 17 ന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരടംഭിക്കുന്നു

കോട്ടൂര്‍: കോട്ടൂര്‍: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഈ മാസം മെയ് 17 കാലത്ത് 9 മണി മുതല്‍ ആരംഭിക്കുകയാണ്. കെട്ടിട ഉദ്ഘാടനം നേരത്തെ കഴിഞ്ഞെങ്കിലും ഇവിടെ കുടിവെള്ള സൗകര്യം ഉണ്ടായിരുന്നില്ല. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ വെള്ളം ശുദ്ധീകരിച്ച് ഗുണമേന്മ പരിശോധിച്ചുറപ്പാക്കിയ സര്‍ട്ടിഫിക്കറ്റ്...

കോട്ടൂര്‍ പഞ്ചായത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോട്ടൂര്‍: കോട്ടൂരില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തുകളിലെ കോവിഡ് കേസുകള്‍ ചുവടെ:അത്തോളി -35ചേമഞ്ചേരി - 21ചെങ്ങോട്ട്കാവ് - 2കൊയിലാണ്ടി - 44നന്‍മണ്ട - 8തലക്കുളത്തൂര്‍ -48ഉള്ള്യേരി - 10 ജില്ലയില്‍ ഇന്ന് (16/05/2021) 2406 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി അറിയിക്കുന്നു.