ആ ഭാഗ്യം പൊലീസുകാര്‍ക്ക് ബംബര്‍ സമ്മാനം വടകര എസ് പി ഓഫീസ് ജീവനക്കാര്‍ക്ക്

വടകര: കടത്തനാടിന്റെ മണ്ണിനെ ഭാഗ്യദേവത കൈവിടുന്നില്ല. ഓണം ബംബറിലെ രണ്ടാം സമ്മാനമായ 1 കോടി രൂപ വടകര റൂറല്‍ എസ് പി ജീവനക്കാര്‍ പങ്കിടും. ചന്ദ്രന്‍, വൈശാഖ് , അജിത്ത് , രമേശ് , വിജേഷ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. വടകര ബികെ ഏജന്‍സിയില്‍ നിന്നും എടുത്ത ടിക്കാറ്റിനായിരുന്നു ഓണം ബംബറിലെ രണ്ടാം സമ്മാനം. കഴിഞ്ഞ വിഷു ബംബറിലെ ഒന്നാം സമ്മാനവും വടകര ബികെ ഏജന്‍സിയില്‍ നിന്ന് തന്നെയായിരുന്നു. ലോട്ടറി വില്‍പ്പനക്കാരായ സന്തോഷില്‍ നിന്നാണ് ഇവര്‍ […] The post ആ ഭാഗ്യം പൊലീസുകാര്‍ക്ക് ബംബ...Read More »

എസ്.എസ്.എഫ് പെന്‍ സ്‌ട്രൈക്ക് ; മടപ്പള്ളി ഗവ: കോളേജില്‍ ഐക്യദാര്‍ഢ്യ സംഗമം

വടകര :പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്.എസ്.എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരത്തിനു മടപ്പള്ളി ഗവ :കോളേജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയര്‍ത്തിയും പ്ലാകാര്‍ഡ് പിടിച്ചും ഐക്യദാര്‍ഢ്യ സംഗമം നടന്നത്. കോവിഡ് കാലത്തും വിദ്യാര്‍ത്ഥി വിരുദ്ധ ന...Read More »

വടകരക്ക് തുറമുഖം വേണം വ്യാപാരപ്പെരുമ തിരിച്ചെടുക്കാന്‍ ഒരുങ്ങി താഴെ അങ്ങാടിക്കാര്‍

വടകര: ടിപ്പു സുല്‍ത്താന്റെ കാലം മുതല്‍ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു വടകര താഴെ അങ്ങാടി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. പ്രതാപ കാലത്തിന്റെ വ്യാപാരപ്പെരുമ തിരിച്ചെടുക്കാന്‍ ഒരുങ്ങി വടകരക്കാര്‍. വടകര തുറമുഖം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ പി വി ഹാഷിം തുമറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി. വടകരയിലൂടെ കൊപ്രയും, അടക്കയും, വെറ്റിലയും, മലഞ്ചരക്കുകളുമടക്കം കടല്‍ വഴി വടക്കേ ഇന്ത്യയിലേക്കും മറ്റ...Read More »

വടകരയില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു; രാത്രികാല പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം

വടകര: നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ ആരോഗ്യ വിഭാഗം രാത്രികാല പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ഐസ് റോഡില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ 3 ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ വിഭാഗം പിടികൂടി. ചോളം വയലില്‍ രണ്ട് ക്വാട്ടേഴ്‌സുകള്‍ മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. The post വടകരയില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു; രാത്രികാല പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം first appeared on vata...Read More »

പ്രവാസി കൂട്ടായ്മ തുണയായി മുജീബിന് പണവും രേഖകളും തിരിച്ച് കിട്ടി

വടകര: വിമാനത്താവളത്തില്‍നിന്ന് നഷ്ടപ്പെട്ട ഒരു ലക്ഷം രൂപയും രേഖകളും പ്രവാസിക്ക് തിരിച്ചുനല്‍കി വടകര പൂത്തൂര്‍ സ്വദേശി പ്രമോദ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാന്റെ പണവും രേഖകളുമടങ്ങിയ പേഴ്‌സാണ് പ്രവാസി സുഹൃത്തുക്കള്‍ വാട്ട്‌സ്ആപ് കൂട്ടായ്മയിലൂടെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചത്. വടകരയിലെത്തിയ മുജീബ് റഹ്മാന്‍ മഞ്ചോടി സ്വദേശി രജീഷ്, പുത്തൂരിലെ കുനിയില്‍ പ്രമോദ് എന്നിവരില്‍ നിന്ന് പൊലീസ് സാന്നിധ്യത്തില്‍ പേഴ്‌സ് ഏറ്റുവാങ്ങി. കരിപ്പൂര്‍ വിമാനത്താവളത്തില്‍കഴിഞ്ഞ വ്യാഴാഴ്ച എത്തിയ രജീഷിനാ...Read More »

വടകരയ്ക്ക് വീണ്ടും ഭാഗ്യം രണ്ടാം സമ്മാനം വടകരയില്‍

വടകര: വീണ്ടും ബംബര്‍ സമ്മാനം സ്വന്തമാക്കി വടകര ബീക്കെ ലോട്ടറി ഏജന്‍സി. ഇത്തവണ രണ്ടാം സമ്മാനമാണ് വടകരയിലെത്തിയത്. ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് ബീക്കെലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിന് ലഭ്യമായത്. കഴിഞ്ഞ തവണ വിഷു ബംബര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമാണ് വടകരയിലെത്തിയത്. തിരുവള്ളൂര്‍ സ്വദേശിയും നിര്‍മ്മാണതൊഴിലാളിയായ ഷിജുവിനായിരുന്നു ബംബര്‍ അടിച്ചത്. രണ്ടാം സമ്മാനക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. The post വടകരയ്ക്ക് വീണ്ടും ഭാഗ്യം രണ്ടാം സമ്മാനം വടകരയില്‍ firs...Read More »

മൂരാട് പാലത്തിലെ ഗതാഗത കുരുക്ക് ; പ്രതിഷേധവുമായി ബസ് ഉടമകള്‍

വടകര;മൂരാട് പാലത്തിന് ഇരു ഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്കിനെതിരെ വ്യാപക പ്രതിഷേധം. പുതിയ പാലത്തിന്റെ നിര്‍മാണവും നിലവിലുള്ള പാലത്തിലെ കുണ്ടും കുഴികളും ആണ് ഗതാഗത തടസത്തിനു കാരണമാകുന്നത്. ഗതാഗതം സുഗമമാക്കാന്‍ ഫലപ്രദമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും പരക്കെ പരാതി ഉയരുകയാണ് . കോവിഡ് മഹാമാരി മൂലം നഷ്ട്ടം സഹിച്ചു ബസ് സര്‍വീസ് നടത്തുന്നവര്‍ക്ക് ഗതാഗത കുരുക്ക് പ്രതിസന്ധിയില്‍ എത്തിച്ചതായി താലൂക്ക് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ...Read More »

അരയാക്കൂല്‍ ഹംസ നിര്യാതനായി

ഓര്‍ക്കാട്ടേരി: അരയാക്കൂല്‍ ഹംസ (59) നിര്യാതനായി. . ഭാര്യ: ലൈല മക്കള്‍: സഫീര്‍. സഫ്വാന്‍ , സഫ മര്‍വ്വ. സന നിസ്വ മരുമക്കള്‍: ജംഷീര്‍ (കണ്ണൂക്കര ) ഷബാന സഫീര്‍ സഹോദരങ്ങള്‍: കാസിം . അബ്ദുല്ല (മുക്കാളി ). സക്കീന അസീസ് (കുന്നുമ്മക്കര ) The post അരയാക്കൂല്‍ ഹംസ നിര്യാതനായി first appeared on vatakaranews.in.Read More »

തീരദേശ ശുചീകരണ ദിനം ; അഴിത്തലയില്‍ ശുചീകരണം നടത്തി

വടകര: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തില്‍ അഴിത്തല തീരദേശത്ത് വടകര കോസ്റ്റല്‍ പോലീസ്, അഴിത്തല വാര്‍ഡ് ശുചിത്വ സമിതി, അഴിത്തല ഫുട്‌ബോള്‍ ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്തമായി ശുചീകരണം നടത്തി. വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ഉല്‍ഘാടനം ചെയ്തു. പി വിജയി, എ എസ് ഐ പ്രശാന്ത്, എ എസ് ഐ റഖീബ്, അജീഷ്, ശ്രീകാന്ത്, എ സി നൌഫല്‍ എന്നിവര്‍ സംസാരിച്ചു. എ ശംസീര്‍, എം വി മുഹമ്മദ് ഫായിസ്, എം വി സുബീഷ്, […] The post തീരദേശ ശുചീകരണ ദിനം ; അഴിത്തലയില്‍ ശുചീകരണം നടത്തി first appeared on vatakaranews.in.Read More »

ഓൺലൈൻ മാത്രം; ജീവനക്കാരിലൊരാൾക്ക് കോവിഡ് കാരണം റേഷൻ കാർഡ് അപേക്ഷകൾ ഓൺലൈൻ മാത്രം

വടകര : താലൂക്ക് സപ്ലേ ഓഫിസിൽ ജീവനക്കാരിലൊരാൾക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് – 19 സ്ഥിരികരിച്ചതിനാൽ എല്ലാ റേഷൻ കാർഡ് അപേക്ഷകളും ഓൺലൈൻ ആയി മാത്രമേ സ്വികരിക്കുകയുള്ളൂവെന്ന് സപ്ലേ ഓഫീസർ അറിയിച്ചു. വാടക വീട്, വാടക ക്വാർട്ടേസ്, ഷെഡ് , കുടിൽ, പുറമ്പോക്ക് ഭൂമി, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി എന്നിവിടങ്ങളിൽ താമസിക്കുന്ന വർ, കടലോരം, പുഴയോരം, റോഡരിക് , റെയിൽവക്ക് എന്നിവിടങ്ങളിൽ താമസിക്കുന്നവർ, സ്വന്തമായി വിടുണ്ടായിട്ടും ന്യായമായ കാരണങ്ങളാൽ വിട്ടു നമ്പർ ലഭിക്കാത്തവർ എന്നിവർക്ക് […] The post ഓൺലൈ...Read More »

More News in vatakara