നന്മണ്ട : 2023-24 വർഷത്തെ പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 2021-22 വർഷം 100 തൊഴിൽ ദിനം പൂർത്തീകരിച്ച നന്മണ്ട ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയായുധങ്ങൾ വിതരണം ചെയ്യുന്നതിൻ്റെയും നന്മണ്ട, കാക്കൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ തെങ്ങ് കയറ്റ തൊഴിലാളികൾക്ക് തെങ്ങ് കയറ്റ യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിൻ്റെയും ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സുനിൽ കുമാർ നന്മണ്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നിർവ്വഹിച്ചു.
നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടികുന്നുമ്മൽ മെമ്പർമാരായ മിനി ടി എം, ബിജിഷ സിപി, സമീറ ഉള്ളാറാട്ട്, അബിൻരാജ്, എസ്.ടി പ്രെമോട്ടർമാർ എന്നിവർ പങ്കെടുത്തു.
ട്രൈബൽ,എക്സ്റ്റൻഷൻ ഓഫീസർ എസ്.സലീഷ്, സ്വാഗതവും കമ്മിറ്റഡ് സോഷ്യൽ വർക്കർ ഭഗിഷ്മ നന്ദിയും രേഖപ്പെടുത്തി
Work tools were distributed to the Scheduled Tribes