---
title: "വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും"
english_title: "Dosoman Cuddalore will inaugurate the Christmas New Year celebration organized by Vakayadu Jwalanam Men and Women Association."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/258499/dosoman-cuddalore-will-inaugurate-the-christmas-new-year-celebration-organized-by-vakayadu-jwalanam-men-and-women-association"
published_at: "2024-12-23T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6769a0bc4351e_0000_ATTACH__.jpg"
keywords: []
---

# വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

> **Lead Summary:** > വാകയാട് : വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം " ജ്വലനംഫെസ്റ്റ്" 25 ന് ബുധനാഴ്ച വാകയാട് എയുപിസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

## Article Content

> വാകയാട് : വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം " ജ്വലനംഫെസ്റ്റ്" 25 ന് ബുധനാഴ്ച വാകയാട് എയുപിസ്കൂൾ ഗ്രൗണ്ടിൽ നടക്കും.

വൈകീട്ട് 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും.

കോട്ടൂർ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ ഹരിതകർമ്മസേനാംഗങ്ങളെയും ആശാവർക്കർമാരെയും പഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് സുരേഷ് ആദരിക്കും.

> തുടർന്ന് നൃത്തസന്ധ്യ, രാത്രി 9 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന " മിഠായിതെരുവ് " നാടകം അരങ്ങേറും.

ആഘോഷപരിപാടികളുടെ ഭാഗമായി കവിതാരചനാമത്സരം , മൊബൈൽ ഫോട്ടോഗ്രാഫിമത്സരം എന്നിവ നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/258499/dosoman-cuddalore-will-inaugurate-the-christmas-new-year-celebration-organized-by-vakayadu-jwalanam-men-and-women-association)