കുട്ടമ്പൂർ : കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം 2024 ഡിസംബർ 24,25 തിയ്യതികളിൽ നടക്കുകയാണ്.
2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്.
ഉദ്ഘാടന സമ്മേളനം, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, നാടൻ പാട്ട് ശിൽപശാല, ഭാഷാ ശിൽപശാല, പൂർവ്വ വിദ്യാർത്ഥികളുടെ വോളി മേള, മെഡിക്കൽ ക്യാമ്പ്, മെഗാ ക്വിസ് മത്സരം, ഭക്ഷ്യവിഭവ മേള എന്നീ പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു കഴിഞ്ഞു.
24 ന് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ: എം.കെ.മുനീർ എം.എൽ എ ഉദ്ഘാടനം ചെയ്യും.
അഡ്വ: കെ.എം. സച്ചിൻ ദേവ്. എം.എൽ.എ. മുഖ്യാഥിതിയായി പങ്കെടുക്കും. എൽ.പി.യു.പി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, മെഗാ ഷോ, എന്നിവ തുടർന്ന് നടക്കും.
ജില്ലാ സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിക്കും 25 ന് നടക്കുന്ന സമാപന സമ്മേളനം കേരള വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. സ്വാഗത ഗാന നൃത്താവിഷ്‌കാരം, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കണ്ണൂർ സൗപർണ്ണിക അവതരിപ്പിക്കുന്ന നാട്ടരങ്ങ് ഗാനമേള എന്നിവ നടക്കും.
കാക്കൂർ, നരിക്കുനി, ഉണ്ണികുളം, നൻമണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും പരിപാടികൾ വിശദീകരിച്ചു കൊണ്ട് നടന്ന പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനറും ഹെഡ് മാസ്റ്ററുമായ ഷജിൽ കുമാർ. യു. ചെയർമാനും പി.ടി.എ.പ്രസിഡണ്ടുമായ ഒ.പി.കൃഷ്‌ണദാസ്, മാനേജർ പൂമംഗലത്ത് അബ്ദുറഹിമാൻ, സി.മാധവൻ മാസ്റ്റർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പുരുഷു കുട്ടമ്പൂർ, കൺവീനർ നൗഷാദ് കെ. പബ്ലിസിറ്റി കൺവീനർ ഷൈജു.എം.വി എന്നിവർ പങ്കെടുത്തു.
Kutampur Higher Secondary School 40th Anniversary Celebration Convocation will be held on 24th and 25th December