നന്മണ്ട : നന്മണ്ട ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ''മിന്നാമിന്നി" പഞ്ചായത്തിലെ 28 അങ്കണവാടികളിൽ നിന്നുള്ള 300 ഓളം കുട്ടികൾ പങ്കെടുത്തു കൊണ്ട് വിപുലമായി നടന്നു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി.ജില്ലാ സ്കൂൾ കലോത്സവം ജേതാവ് റസ്മിയ കെ ടി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി കെ രാജൻ മാസ്റ്റർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രതിഭാ രവീന്ദ്രൻ,കുണ്ടൂർ ബിജു,വിജിത കണ്ടിക്കുന്നുമ്മൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത വടക്കേടത്ത്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി കെ നിത്യകല,ബിജിഷ സി.പി,സമീറ ഊളാറിട്ട്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, സി.ഡി.എസ്ചെയർപേഴ്സൺ വി കെ സാവിത്രി എന്നിവർ സംസാരിച്ചു.
ഐ.സി.ഡി.എസ് സൂപ്രവൈസർ സി കെ ഗീത സ്വാഗതവും പ്രോഗ്രാം കമ്മിറ്റികൺവീനർ ബിനീഷ് ഏറാഞ്ചേരി നന്ദിയും പറഞ്ഞു.
Nanmananda Gram Panchayat Anganwadi Kalotsavam