കെട്ട കാലത്തിന്റെ ജാതി വെറിയുടെ ചരിത്രം ആയിരങ്ങളെ സാക്ഷിയാക്കി അരങ്ങിലെത്തി.
കോട്ടൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് വൈക്കം സത്യാഗ്രഹത്തിന്റെ സമര ഗാഥ വൈക്കം വീരഗാഥ എന്ന നാടകം അരങ്ങിലെത്തിച്ചത്.
നാട്ടിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ നാടകം കാണാൻ ഒരു നാട് മുഴുവൻ എത്തിയിരുന്നു 1806 ലെ കൂട്ടക്കൊലയോടെ നാടകം തുടങ്ങുന്നത്.
ആക്രമണം ഭയന്നുള്ള കൂട്ട പലായനവും കുടുംബങ്ങളുടെ പ്രതിരോധവും അതി മനോഹരമായി ചിത്രീകരിച്ചു.
ക്ഷേത്ര വളപ്പിൽ അവർണർ പ്രവേശിക്കരുതെന്ന ബോർഡ് എടുത്തു മാറ്റി നീതി നിഷേധിക്കപ്പെട്ട ജനസഞ്ചയം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന രംഗത്തോടു കൂടിയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
കോട്ടൂർ സ്വദേശിയും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുകൂടിയായ ബാലറാംകോട്ടുരുൾപ്പെ ടെ യുള്ളവർ കഥാപാത്രങ്ങൾ അതി മനോഹരമായി വേദിയിലെത്തിച്ചു.
50 അടിയിൽമൂന്ന് പ്രതലങ്ങളായുള്ള സ്റ്റേജിൽ രണ്ടര മണിക്കൂറിലാണ് നാടകം പൂർത്തിയായത്. എൺപതിലധികം പേർ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.
സുരേഷ് പാർവതി പുരത്തിന്റെ സംവിധാന മികവും ഹരീഷ് കോട്ടൂരിന്റെ രചനാ വൈഭവവും വിനീതാ വാസുദേവിന്റെ കൊറിയോഗ്രാഫിയും നാടകാവതരണത്തെ മികവുറ്റ താക്കി
Vaikom Heroic Story; The history of the Caste Veri of the Ketta period came to the stage with thousands of witnesses