പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്‌കൂളിനെയും മികച്ച സ്‌കൂള്‍ കോഡിനേറ്ററെയും പ്രഖ്യാപിച്ചു.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ രണ്ട് വീതം സ്‌കൂളുകളെയാണ് തെരഞ്ഞെടുത്തത്. എല്‍ പി വിഭാഗത്തില്‍ നിന്ന് എന്‍.ഐ. എം.എല്‍ പി സ്‌കൂള്‍ പേരാമ്പ്രയും കെ.വി.എല്‍.പി. സ്‌കൂള്‍ ചെറുക്കാടും യു.പി വിഭാഗത്തില്‍ കോട്ടൂര്‍ എ.യു.പി സ്‌കൂളും വാകയാട് എ.യു.പി സ്‌കൂളും എച്ച് . വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ് കൂരാച്ചുണ്ടും എന്‍. എന്‍. കക്കാട് സ്മാരക എച്ച്.എസ് അവിടനല്ലൂരും ജേതാക്കളായി.
പ്രസ്തുത സ്‌കൂളുകളില്‍ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടപ്പിലാക്കിയ എന്‍.പി.എ കബീര്‍, കെ. ബിന്ദു, ജിതേഷ് എസ്., സുജിന ജി.എസ്,നിഷിത കുമാരി,ബിനില എം.പി എന്നിവരെ സബ്ജില്ലയിലെ മികച്ച കോഡിനേറ്റര്‍ മാരായും തെരഞ്ഞെടുത്തു. എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിദഗ്ധസമിതി വിലയിരുത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്.
എല്ലാ സ്‌കൂളുകളിലും വിദ്യാരംഗത്തിന് കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നതായി സമിതി വിലയിരുത്തി. ലൈബ്രറി നവീകരണം, ശില്പശാലകള്‍, എഴുത്തുകാരുമായി സംവദിക്കല്‍, വായനാ പരിപോഷണ പരിപാടികള്‍ തുടങ്ങി ഒട്ടേറെതനത് പ്രവര്‍ത്തനങ്ങള്‍ പേരാമ്പ്ര സബ്ജില്ലയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതായി ഉപജില്ലാ കണ്‍വിനര്‍ വി.എം അഷറഫ് പറഞ്ഞു. മികവു പുലര്‍ത്തിയ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് 12 ന് പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ വെച്ച് ഉപഹാരം വിതരണം ചെയ്യുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. .
Vidyarangam announced the award winners