---
title: "#heavyrain | ശക്തമായ മഴ; ബാലുശ്ശേരിയില്‍ നിരവധി കടകളില്‍ വെള്ളം കയറി"
english_title: "heavy rain; Many shops were flooded in Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/207134/heavy-rain-many-shops-were-flooded-in-balusherry"
published_at: "2024-05-23T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f50242f87f_rain2.jpg"
keywords: []
---

# #heavyrain | ശക്തമായ മഴ; ബാലുശ്ശേരിയില്‍ നിരവധി കടകളില്‍ വെള്ളം കയറി

> **Lead Summary:** **ബാലുശ്ശേരി : **ശക്തമായ മഴയില്‍ ബാലുശ്ശേരിയില്‍ നിരവധി കടകളില്‍ വെള്ളം കയറി.

## Article Content

**ബാലുശ്ശേരി : **ശക്തമായ മഴയില്‍ ബാലുശ്ശേരിയില്‍ നിരവധി കടകളില്‍ വെള്ളം കയറി.

ബാലുശ്ശേരി ബസ്റ്റാന്റിന് സമീപത്തു നിന്നും വൈകുണ്ഠം വരെയുള്ള റോഡിന്റെ ഇരു ഭാഗത്തുള്ള കടകളിലും, ബാലുശ്ശേരി മുക്കിലുമുള്ള കടകളിലാണ് വെള്ളം കയറി വ്യാപാരികള്‍ക്ക് വലിയ നഷ്ടം വരുത്തി വെച്ചിരിക്കുന്നത്.

സ്റ്റാന്റിനു സമീപം ഡോര്‍ ലൈന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍, കീഴമ്പത്ത് ഗ്ലാസ് മാര്‍ട്ട്, ഹരികൃഷ്ണ അസോസിയേറ്റ്‌സ്, ഫാമിലി സ്റ്റോഴ്‌സ്, കാറ്റും വെളിച്ചവും, എയ്‌സ് ടൂള്‍സ് ആക്‌സസറീസ്, എസ് പവര്‍ സൊലൂഷന്‍സ്, കണ്‍മണി സ്റ്റോഴ്‌സ്, കവിത ട്രേഡേഴ്‌സ് തൂടങ്ങി നിരവധി കടകളില്‍ വെള്ളം കയറിയപ്പോള്‍ മോട്ടോര്‍ വെച്ച് ആണ് വെള്ളം ഒഴിവാക്കിയത്.

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ദുരിതങ്ങള്‍ ഉണ്ടായതില്‍ വ്യാപാരികളില്‍ വലിയ ആശങ്കയിലാണ്.

ബാലുശ്ശേരിയിലെ കടകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടാക്കുന്നതിന് പരിഹാരം ഉണ്ടാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂണിറ്റ് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി പി.ആര്‍.രഘൂത്തമന്‍, ജില്ലാ കമ്മറ്റി അംഗം പി.പി.വിജയന്‍, യൂണിറ്റ് പ്രസിഡണ്ട് പി.കെ.ഷാജി, രാജമല്ലി, അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടകള്‍ സന്ദര്‍ശിച്ച ശേഷം ബാലുശ്ശേരി പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/207134/heavy-rain-many-shops-were-flooded-in-balusherry)