---
title: "കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വൈദ്യുതി സുഹൃത് സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു"
english_title: "The Gram Panchayat President inaugurated the meeting to form the Electricity Friends Committee in the 1st Ward of Kotur Gram Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251941/the-gram-panchayat-president-inaugurated-the-meeting-to-form-the-electricity-friends-committee-in-the-1st-ward-of-kotur-gram-panchayat"
published_at: "2024-11-26T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745d40de89e2_0000_ATTACH__.jpg"
keywords: []
---

# കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വൈദ്യുതി സുഹൃത് സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വൈദ്യുതി സുഹൃത് സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂർ : **കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വൈദ്യുതി സുഹൃത് സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി പ്രശാന്തൻ അധ്യക്ഷത വഹിച്ചു.

സമിതിയുടെ പ്രവർത്തനം സംബന്ധിച്ച് ബാലുശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ സജിത് കുമാർ വിശദീകരിച്ചു.

തുടർന്ന് പങ്കെടുത്ത അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്തി പരിഹാര നടപടികൾ നിർദ്ദേശിച്ചു. ചടങ്ങിൽ രാഘവൻ മാസ്റ്റർ, മുരളി മാസ്റ്റർ, സന്തോഷ്.ടി, സുനിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഡ് മെമ്പർ ആയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കൂട്ടാലിട ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരനായ സജിമോൻ കൺവീനറുമായി സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ വിജിഷ സി സ്വാഗതവും സജിമോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251941/the-gram-panchayat-president-inaugurated-the-meeting-to-form-the-electricity-friends-committee-in-the-1st-ward-of-kotur-gram-panchayat)