നന്മണ്ട : പി സി. ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം ,നന്മണ്ടയുടെ ആഭിമുഖ്യത്തിൽ വിശപ്പുരഹിത നന്മണ്ട എന്ന പദ്ധതി യുവ എഴുത്തുകാരിയും അദ്ധ്യാപികയുമായ ശ്രീമതി സ്വപ്ന ഷമീർ നന്മണ്ടയിൽ ഉദ്ഘാടനം ചെയ്തു.
സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി ചെയർമാൻ ശ്രീ കെ.പി.മനോജ് കുമാർ അദ്ധ്യക്ഷം വഹിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് സ്വദേശി മെഡിക്കൽ സ് ,ലക്ഷ്മി മെഡിക്കൽ സ് ,മുനീർ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ കൂപ്പൺ ഉപയോഗിച്ച് നന്മണ്ടയിലെ കുടുംബശ്രീ ഹോട്ടൽ ,കൈരളി ഹോട്ടൽ ,ശ്രീകൃഷ്ണ ഹോട്ടൽ ,ഗായത്രി ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ഉച്ചഭക്ഷണം കഴിക്കാം.
യോഗത്തിൽ ടി.പി.രാജൻ മാസ്റ്റർ ,ഡോ :കെ.പി.അനിൽകുമാർ , പി.ഫൈസൽ ബാലുശ്ശേരി, കെ.എം.രവി എന്നിവർ മുഖ്യാതിഥികളായി .
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾA പ്ലസ് നേടിയ നേഹ .കെ ,ഇഷ പർവീൻ ,അനൈന എന്നീ കുട്ടികളെയും യുവ കർഷകൻ അരുൺ രാജിനെയും ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പടിക്കൽ കണ്ടി ഗംഗാധരൻ,മര വ്യാപാരിയും മജീഷ്യനുമായ മരക്കാട്ട് ചാലിൽ ലോഹിതാക്ഷൻ യുവ എഴുത്തുകാരികളായ സ്വപ്ന ഷമീർ ,ഷൈമ പി.വി ,സുജ ശശികുമാർ എന്നിവരെയും സാമൂഹ്യ പ്രവർത്തകൻ ഭരതൻ പുത്തൂർ വട്ടത്തെയും ഭാഷാ ശ്രീ സാംസ്കാരിക മാസിക മുഖ്യ പത്രാധിപർ സദൻ കപ്പത്തൂരിനെയും ആദരിച്ചു.
ശ്രീ ലോഹിതാക്ഷൻ്റെ മാജിക് ഷോയും സദസ്സിൽ അവതരിപ്പിക്കുകയുണ്ടായി
Inaugurated the hunger-free good project