കോഴിക്കോട് : പട്ടികജാതി ക്ഷേമസമിതി ഉത്തരമേഖലാ കൺവൻഷൻ കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ മുൻ എം പിയും സംസ്ഥാന ജോ: സെക്രട്ടറിയുമായ എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് വർദ്ദിച്ചു വരുന്ന ദളിത് പീഢനത്തിലും അവഗണനയിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യം കൺവൻഷൻ വിലയിരുത്തി.
ചരിത്രത്തെ വളച്ചൊടിച്ച് ഫാസിസ്റ്റ് നിലപാടുകൾ രാജ്യത്ത് വളർത്തി എടുക്കാനാണ് ഭരണകർത്താക്കൾ തന്നെ ശ്രമിക്കുന്നത് കൂടാതെ പരമ്പരാഗതമായി ഗോത്രവർഗ്ഗങ്ങൾ ഉൾപ്പടെ താമസിക്കുന്നതും കൈവശം വച്ചു പോരുന്നതുമായ ഭൂമിയും പൊതുസമ്പത്തും കോർപറേറ്റ് ശക്തികൾക്ക് കൊള്ളയടിക്കാനും വർഗീയ ലഹളകൾ സൃഷ്ടിക്കാനും ഗവർമെന്റിൻ്റെ നേതൃത്വത്തിൽ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
ഇതിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ വരും നാളുകളിൽ ഉയർന്നു വരുന സാഹചര്യത്തിൽ ഏറ്റെടുക്കാനും .സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രവർത്തന ഫണ്ട് വിജയിപ്പിക്കാനും കൺവൻഷൻ ആഹ്വാനം ചെയ്തു.
സംസ്ഥാന ജോ: സെക്രട്ടറിയും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി വി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ജനാർദ്ദനൻ (കണ്ണൂർ) എം ജനാർദ്ദനൻ (വയനാട്) സി എം പ്രദീപ് കുമാർ (കാസർഗോഡ്) സി എം ബാബു, ഷാജി തച്ചയിൽ, മിനി എം, എന്നിവർ സംസാരിച്ചു.DS MM അഖിലേന്ത്യാ കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ ഒ എം ഭരദ്വാജ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
Scheduled Caste Welfare Committee North Region Convention was inaugurated by S Ajayakumar