ബാലുശ്ശേരി : മഞ്ഞപ്പുഴയിൽ കോട്ടൂർ ബാലുശ്ശേരി- പനങ്ങാട് പഞ്ചായത്തുകളുടെ അതിർത്തിയായ വാകയാട് മരപ്പാലത്തിനടുത്ത് ബണ്ടിൽ തങ്ങിക്കിടന്ന കൂറ്റൻ ചേര് മരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഡിസസ്റ്റർ മേനേജ്മെൻറ് ഫോഴ്സിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി.
മഴക്കാലത്ത് മഞ്ഞപ്പുഴയിൽ വെള്ളം കയറി കരകവിഞ്ഞൊഴുകി വീടുകളിലേക്ക് കയറുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ പുഴയെ ഒഴുക്കുള്ളതാക്കാനും ജലസംരക്ഷണം ഉൾപ്പടെ ലക്ഷ്യം വെച്ചു കൊണ്ട് വിവിധ പരിപാടികൾ നടന്നുവരുന്നു.
പുഴയുടെ പല ഭാഗത്തായി വീണ് കിടന്നതും ഒഴുകിയെത്തിയതുമായ മരത്തടികളും പാഴ് വസ്തുക്കളും ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു.
ബാലുശ്ശേരി ബ്ലോക്കിലെ പഞ്ചായത്തുകളിൽ മഴക്കാലത്തുൾപ്പടെ പല തരത്തിലുള്ള ദുരന്തങ്ങൾ വന്ന് ചേരുമ്പോൾ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരാറുണ്ട്.
ഇത് ബ്ലോക്ക് തല ദുരന്തനിവാരണ വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്യുകയും ഡിസാസ്റ്റർ മാനേജ്മെൻ്റ് ഫോഴ്സിന് രൂപം നല്കുകയും ചെയ്തത് ഫയർഫോഴ്സ്, പോലീസ്, കെ എസ് ഇ ബി എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്ത് വരുന്നത് വരും കാലങ്ങളിൽ ആവശ്യമായ ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുക എന്നതാണ് ഭരണസമിതി ലക്ഷ്യം വെക്കുന്നത് ഏത് അടിയന്തിര ഘട്ടത്തിലും ജനങ്ങൾക്ക് 8943472869,9995804863, 6235237141 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
The driftwood in Manjapuzha was cut down and replaced