ബാലുശ്ശേരി : സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ശുചീകരിക്കുന്ന 'സ്കൂൾ ക്ലീനിങ് ഡേ' ക്യാമ്പയിൻ്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിലെ സ്കൂളുകൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.
വാട്ടർ ടാങ്ക്, കിണറുകൾ, ക്ലാസ് റൂമുകൾ, സ്കൂൾ പരിസരം തുടങ്ങിയവയെല്ലാം ക്ലീനിം ഡേയുടെ ഭാഗമായി വൃത്തിയാക്കി.
ക്യാമ്പയിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കക്കയം കെ .എച്ച് .ഇ .പി ഗവൺമെൻറ് എൽ പി സ്കൂളിൽ വെച്ച് ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി. സരുൺ നിർവ്വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് എസ്എസ്.അതുൽ ജില്ലാ കമ്മിറ്റി അംഗം പി എം .അജിഷ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് തോമസ് ,കൂരാച്ചുണ്ട് മേഖലാ സെക്രട്ടറി ജസ്റ്റിൻ ജോൺ ,പ്രസിഡണ്ട് സോണറ്റ്, മെൽജോ എന്നിവർ നേതൃത്വം നൽകി.
കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എ കെ അഞ്ജലി അത്തോളി ഗവ:എൽ പി സ്കൂളിൽ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ്, കരുവണ്ണൂർ ഗവൺമെൻറ് യുപി സ്കൂളിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ അദിത്ത് ,ബാലുശ്ശേരി ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി സനൂപ്, കാഞ്ഞിക്കാവ് എ എൽ പി സ്കൂളിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടിആർ. സുജേഷ്, മന്ദകാവ് എ എൽ പി സ്കൂളിൽ ബ്ലോക്ക് കമ്മിറ്റി അംഗം ലിജി തേച്ചേരി, നിർമ്മല്ലൂർ ഈസ്റ്റ് എ എൽ പി സ്കൂളിൽ ബ്ലോക്ക് കമ്മിറ്റി അംഗം അതുൽപ്രസിൻ,കിനാലൂർ ഗവ: യു പി സ്കൂൾ ബ്ലോക്ക് കമ്മിറ്റി അംഗം നൗഫൽ, ഒള്ളൂർ ഗവൺമെൻറ് യുപി സ്കൂളിൽ ബ്ലോക്ക് കമ്മിറ്റി അംഗം എം ടി രജീഷ്, നീറോത്ത് ഗവ: എൽപി സ്കൂളിൽ ബിജേഷ് പി എൻ എന്നിവർ വിവിധ സ്കൂളുകളിൽ ശുചീകരണത്തിന് നേതൃത്വം നൽകി
#DYFI | Schools in Balusherry block were cleaned under the leadership of DYFI