---
title: "മദർ ഹെൻറി സുസോ അന്തരിച്ചു"
english_title: "Mother Henry Suzo passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219474/mother-henry-suzo-passed-away"
published_at: "2024-07-12T20:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669143c886e67_0000_ATTACH__.jpg"
keywords: []
---

# മദർ ഹെൻറി സുസോ അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ (എഫ് സി സി) മുൻ സുപ്പീരിയർ ജനറലും അവിഭക്ത മലബാർ പ്രൊവിൻസിൻ്റെ മുൻ പ്രൊവിഷ്യൽ സുപ്പീരിയറും താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ അംഗവുമായ മദർ ഹെൻറി സുസോ അന്തരിച്ചു.

## Article Content

**താമരശ്ശേരി : **ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ (എഫ് സി സി) മുൻ സുപ്പീരിയർ ജനറലും അവിഭക്ത മലബാർ പ്രൊവിൻസിൻ്റെ മുൻ പ്രൊവിഷ്യൽ സുപ്പീരിയറും താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ അംഗവുമായ മദർ ഹെൻറി സുസോ അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ നാളെ (13-07-2024-ശനി) രാവിലെ 08:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലിയോടു കൂടി നടക്കുന്നതാണ്.

ഭൗതികദേഹം ഇപ്പോൾ കോഴിക്കോട് മലാപ്പറമ്പ് എഫ്‌സിസി പ്രൊവിൻഷ്യൽ ഹൗസിൽ (അസീസി ഭവൻ) പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

നാളെ (ശനിയാഴ്‌ച) രാവിലെ 6 മണിക്ക് വിലാപയാത്രയായി കോടഞ്ചേരിയിലേക്ക് കൊണ്ടുപോകും. മദർ ഹെൻറി സൂസോ വാലില്ലാപ്പുഴ മലപ്രവനാൽ കുടുംബാംഗമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219474/mother-henry-suzo-passed-away)