---
title: "സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി"
english_title: "The CPIM Balushery Area Conference Volleyball Fair started in Kootalida"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250918/the-cpim-balushery-area-conference-volleyball-fair-started-in-kootalida-NEW"
published_at: "2024-11-21T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f5d01c86df_0000_ATTACH__.jpg"
keywords: []
---

# സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

> **Lead Summary:** കൂട്ടാലിട : സിപിഐഎം ബാലുശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കൂട്ടാലിടയിൽ നടക്കുന്ന ജില്ലാതല ബോളിമേളക്ക് തുടക്കമായി.

## Article Content

കൂട്ടാലിട : സിപിഐഎം ബാലുശ്ശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കൂട്ടാലിടയിൽ നടക്കുന്ന ജില്ലാതല ബോളിമേളക്ക് തുടക്കമായി.

കൂട്ടാലിടയിൽ പ്രത്യേകം തയ്യാറാക്കിയ ജെ എസ് സി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം സിപിഐഎം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ നിർവഹിച്ചു.

അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ടി ഷാജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ,ഏരിയ കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ് ,ടി സരുൺ മുൻ എം ഇ ജി താരം എം ഇ ജി ബാലകൃഷ്ണൻ ,പി വിജയൻ ,പി കെ സുർജിത്ത് എന്നിവർ പങ്കെടുത്തു. ആർ കെ ഫെബിൻലാൽ സ്വാഗതം പറഞ്ഞു.

കിഴക്കമ്പത്ത് അനീഷ് നന്ദി രേഖപ്പെടുത്തി. ആദ്യദിനം ഫൈറ്റേഴ്സ് പാലങ്ങാടും ബ്രദേഴ്സ് മൂലാടു മായും നിർമ്മാല്യം ക്രയിൻ ആൻഡ് ഹോളിഡേസ് ജെ എസ് സി കൂട്ടാലിടയു മായും ഏറ്റുമുട്ടി.

വെള്ളിയാഴ്ച സായി സെൻറർ കോഴിക്കോട് യുവ ബാലുശ്ശേരിയും ആയും വാട്സ് ആപ്പ്കൂട്ടായ്മ കൂട്ടാലിട ജോളി ബ്രദേഴ്സ് അത്തോളിയുമായും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250918/the-cpim-balushery-area-conference-volleyball-fair-started-in-kootalida-NEW)